Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കുടുംബത്തിന് വിദ്യാഭ്യാസ ധനസഹായം

text_fields
bookmark_border
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ മുൻ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.പി. പിള്ളയുടെ പേരിൽ കുടുംബം സ്ഥാപിച്ച ട്യൂണ പിള്ള ഫിഷർഫോക്ക് വെൽഫെയറി​െൻറ മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. തൃശൂർ ചേറ്റുവയിലെ മത്സ്യത്തൊഴിലാളി ദമ്പതികളായ കെ.വി കാർത്തികേയ​െൻറയും രേഖയുടെയും മകൾ മായയാണ് അർഹത നേടിയത്. പാലൂർ എ.എൽ.എച്ച്.എസിൽ പ്ലസ്ടു വിദ്യാർഥിനിയാണ് മായ. സി.എം.എഫ്.ആർ.ഐയിൽ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം തലവൻ ഡോ.ആർ.നാരായണകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് മായയെ െതരഞ്ഞെടുത്തത്. മത്സ്യത്തൊഴിലാളി സമൂഹത്തിൽ സ്ത്രീശാക്തീകരണം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മുതലാണ് ട്യൂണ പിള്ള ഫിഷർഫോക്ക് വെൽഫെയർ മത്സ്യതൊഴിലാളി സമൂഹത്തിലെ പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ വിദ്യാഭ്യാസ ധനസഹായം ഏർപ്പെടുത്തിയത്. സി.എം.എഫ്.ആർ.ഐയിൽ നടന്ന ചടങ്ങിൽ ഡോ.പി.പി പിള്ളയുടെ ഭാര്യ പദ്മജ പിള്ള തുക കൈമാറി. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ, ആശ പി. പിള്ള, സാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.ആർ സത്യവതി, ഡോ.ആർ. നാരായണകുമാർ, ഡോ. ഷോജി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story