Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതിനഞ്ചുകാരിയെ...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച നാഗർകോവിൽ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
കുട്ടനാട്: കുട്ടനാട് സ്വദേശിനിയായ പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ നാഗർകോവിൽ സ്വദേശി മാരിയപ്പനെ (24) രാമങ്കരി പൊലീസ് നാഗർകോവിലിൽനിന്ന് അറസ്റ്റ് ചെയ്തു. പോക് സോ നിയമപ്രകാരമാണ് അറസ്റ്റ്. അച്ഛനുമായി വഴക്കിട്ട് നാടുവിട്ട് അമ്മയോടൊപ്പം നാഗർകോവിലിൽ താമസിച്ചിരുന്ന പെൺകുട്ടിയെ മാരിയപ്പൻ മാസങ്ങൾക്കുമുമ്പ് കല്യാണം ആലോചിച്ചു. എന്നാൽ, പെൺകുട്ടിക്ക് 14 വയേസ്സയുള്ളൂവെന്നും വിവാഹം കഴിക്കാൻ കഴിയില്ലെന്നും മാതാവ് അറിയിച്ചു. മറ്റൊരു വിവാഹം കഴിച്ച് കുട്ടികളില്ലാതിരുന്ന മാരിയപ്പൻ പിന്നീട് പെൺകുട്ടിയുമായി അടുപ്പത്തിലായി. അമ്മയില്ലാതെ നാട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം നാട്ടുകാർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പൊലീസി​െൻറ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി മാരിയപ്പ​െൻറ പേര് പറഞ്ഞത്. മാരിയപ്പൻ കുട്ടനാട്ടിലെത്തുമ്പോൾ പിടികൂടാൻ പദ്ധതിയിട്ട െപാലീസിന് അതിന് കഴിഞ്ഞില്ല. ഇതിനിടെ, നിയമനടപടി പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ മാരിയപ്പൻ പിന്നീട് വന്നില്ല. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് മാരിയപ്പനെത്തേടി നാഗർകോവിലിൽ പോയി. അവിടെ അയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പുളിങ്കുന്ന് സി.ഐ ഹരിദാസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story