Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലബാർ അവാർഡ് 2017...

മലബാർ അവാർഡ് 2017 ഡോ.സി.എം. നീലകണ്ഠന്​

text_fields
bookmark_border
കാലടി: വടകരയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡവലപ്മ​െൻറ്, സാമൂഹിക -കല സാംസ്കാരിക പഠനമേഖലകളിലെ പ്രഗല്ഭർക്ക് നൽകുന്ന . കേരള കലാമണ്ഡലം സർവകലാശാലയിൽ അക്കാദമിക് ഡയറക്ടറും വൈദികസാഹിത്യപഠനങ്ങളിലും സംസ്കൃത ദാർശനിക-സാഹിത്യപ്രചാരണത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പണ്ഡിതനുമാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല േപ്രാ വൈസ്ചാൻസലർ ഡോ. ധർമരാജൻ പി. കെ, പുതുശ്ശേരി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡോളജി പ്രഫസർ എസ്. എ.എസ്. ശർമ, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.കെ.എൻ. കുറുപ്പ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും ഡിസംബർ അഞ്ചിന് രാവിലെ 10ന് സംസ്കൃത സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ നൽകും. സെമിനാർ കാലടി: ഹിന്ദി സാഹിത്യത്തിലെ കവിയും കഥാരചയിതാവുമായ ഗജാനൻ മാധവ് മുകതിബോധി​െൻറ ജന്മശതാബ്ദിയോടനുബന്ധിച്ച് സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗം 18, 19, 20 തീയ്യതികളിൽ യു.ജി.സി. ദേശീയ സെമിനാർ നടത്തും. 18ന് രാവിലെ 10ന് പ്രഫ. എ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. പ്രഫ. അജയ് തിവാരി മുഖ്യപ്രഭാഷണം നടത്തും. പ്രഫ. പി.രവി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story