Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൻജിനീയർ ദിനാചരണം

എൻജിനീയർ ദിനാചരണം

text_fields
bookmark_border
കൊച്ചി:- ലോകത്തിലെ ശക്തമായ സമ്പദ്ഘടനയുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ വളര്‍ന്നതിന് പിന്നില്‍ എൻജിനീയർമാരുടെ സംഭാവന വിലമതിക്കാത്തതാണെന്ന് കേരള ഫിഷറീസ് -സമുദ്ര പഠന സർവകലാശാല വി.സി. ഡോ.എ. രാമചന്ദ്രന്‍ പറഞ്ഞു. ഓഷ്യന്‍ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി വിഭാഗം സംഘടിപ്പിച്ച ദേശീയ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.രാമചന്ദ്രന്‍. രജിസ്ട്രാര്‍ ഡോ.വി.എം. വിക്ടര്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ.മനോജ് സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി. കുഫോസ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.ടി.വി.ശങ്കരന്‍, എമിനന്‍സ് പ്രഫ. ഡോ.കെ.ഗോപകുമാര്‍, ഓഷ്യന്‍ സയന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ. എസ്.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഓഷ്യന്‍ എൻജിനീയറിങ് അണ്ടര്‍ വാട്ടര്‍ ടെക്‌നോളജി വിഭാഗം ഡയറക്ടര്‍ ഡോ.സൂര്യകല സി.ഡി. സ്വാഗതവും സർവകലാശാല എൻജിനിയർ ജയകൃഷ്ണന്‍ പി.എസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story