Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിടം തകര്‍ന്ന...

കെട്ടിടം തകര്‍ന്ന സംഭവം: നഷ്​ടപരിഹാരം ഉടമയില്‍നിന്ന് ഈടാക്കുമെന്ന് എം.എല്‍.എ

text_fields
bookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറില്‍ കാലപ്പഴക്കംചെന്ന കെട്ടിടത്തി​െൻറ ഒരു ഭാഗം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കെട്ടിട ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ.ജെ.മാക്സി എം.എല്‍.എ.പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ എം.എല്‍.എ വീട്ടുകാരുമായി സംസാരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച നടപടിയെടുക്കുന്നതിനായി എം.എല്‍.എ കലക്ടറോടാവശ്യപ്പെട്ടു. ഇവിടെ താമസിക്കുന്ന പത്ത് കുടുംബങ്ങെളയും ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. സ്ഥലത്തെത്തിയ എം.എല്‍.എയോട് പൊട്ടിക്കരഞ്ഞാണ് വീട്ടുകാര്‍ തങ്ങളുടെ അവസ്ഥ അവതരിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രേണ്ടാടെയാണ് കെട്ടിടം തകര്‍ന്നത്. ദേശീയ പാതയിൽ ശുചിമുറി നിർമാണം തുടങ്ങി നെട്ടൂർ: ഇടപ്പള്ളി -അരൂർ ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികർക്കായി ശുചിമുറി സൗകര്യം ഒരുങ്ങുന്നു. ദേശീയ പാത അതോറിറ്റിയുടെ ചുമതലയിലാണ് പനങ്ങാട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുമ്പളം ടോൾ പ്ലാസയിൽ സ്ഥലസൗകര്യ കുറവ് കാരണം ദേശീയപാതയിൽ പനങ്ങാട് പാലത്തി​െൻറ സമീപത്ത് റോഡി​െൻറ ഇരുവശത്തുമായാണ് ഓരോ ടോയ് ലെറ്റ് ബ്ലോക്കുകൾ നിർമാണം ആരംഭിച്ചിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷനും പ്രത്യേകം ഒരുക്കുന്നതിനൊപ്പം ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ചക്ര കസേര കയറുന്ന വിധത്തിൽ പ്രത്യേകം ശുചി മുറികൂടി ഓരോ ബ്ലോക്കിലും ഉണ്ടാകുമെന്ന് കുമ്പളം ടോൾ പ്ലാസ അധികൃതർ അറിയിച്ചു. എന്നാൽ ടോൾ പ്ലാസയിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ഒരു കി.മീറ്ററിനപ്പുറം തയാറാക്കുന്നതും ഇവിടെ വാഹനങ്ങൾ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ടുകളും പ്രധാന പോരായ്മയായി വാഹനയാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. Caption: es2 Panangad Suchimuri പനങ്ങാട് ശുചിമുറിക്കുവേണ്ടി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ കുടുംബ സംഗമം പള്ളുരുത്തി: കോൺഗ്രസ് കണ്ണമാലി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അൽഫോൻസ് കണ്ണന്താനം മന്ത്രിയായപ്പോൾ ബി.ജെ.പി ഓഫിസുകൾ മരണവീടുപോലെയായതായി അദ്ദേഹം പറഞ്ഞു. കേരളത്തിന് കേന്ദ്രമന്ത്രിയെ ലഭിച്ചിട്ട് ഒരു ലഡുപോലും ബി.ജെ.പിക്കാർ വിതരണംചെയ്തില്ല. ബി.ജെ.പിക്കാരേക്കാൾ സന്തോഷം പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. പി.എ. ബാബു അധ്യക്ഷതവഹിച്ചു. പ്രഫ.കെ.വി.തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, ടി.ജെ. വിനോദ്, എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസേൻറഷൻ, മുഹമ്മദ് ഷിയാസ്, ജോൺ പഴേരി, തമ്പി സുബ്രഹ്മണ്യൻ, റോയ് ആലുംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story