Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാഫിറ്റി...

ഗ്രാഫിറ്റി പെയിൻറിങ്ങിലൂടെ മതിൽ മനോഹരമാക്കി വിദ്യാർഥികൾ

text_fields
bookmark_border
കളമശ്ശേരി: കാടും ചെടിയും പായലും കവർന്ന മതിലുകൾ ഗ്രാഫിറ്റി പെയിൻറിങ്ങുകളുമായി മനോഹരമാക്കി കളമശ്ശേരി ഐസാറ്റ് എൻജിനീയറിങ് വിദ്യാർഥികൾ. കേരള സ്റ്റാർട്ടപ് മിഷന് കീഴിൽ ഐസാറ്റ് കാമ്പസിലെ ഐ.ഇ.ഡി.സി ക്ലബി​െൻറ ആഭിമുഖ്യത്തിലാണ് ഗ്രാഫിറ്റി രചന മത്സരം സംഘടിപ്പിച്ചത്. ഒരു ബ്രാഞ്ചിൽനിന്ന് എട്ടുപേർ എന്ന രീതിയിൽ വിവിധ ബ്രാഞ്ചുകളിൽനിന്നും നിരവധിപേർ മത്സരത്തിൽ പങ്കെടുത്തു. എൻജിനീയറിങ് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി അവരവരുടെ ബ്രാഞ്ചിനെ എത്രത്തോളം ക്രിയാത്മകമായി ചിത്രീകരിക്കാൻ സാധിക്കുമെന്നായിരുന്നു മത്സരഘടന. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തി​െൻറ ആദ്യപാദമാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി കാമ്പസിൽ നടന്നത്. Caption: ec3 kalamassery engineering students വൈദ്യുതി മുടങ്ങും കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിപ്പായി റോഡ് സുന്ദരഗിരി, ചുള്ളിക്കാവ്, ശാന്തിഗിരി, പുത്തലത്ത് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story