Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഴ്​സിങ്​...

നഴ്​സിങ്​ വിദ്യാർഥികൾക്കും അധ്യാപകർക്കും ശിൽപശാല

text_fields
bookmark_border
കൊച്ചി: 'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം' കാമ്പയി​െൻറ ഭാഗമായി നഴ്സിങ് അധ്യാപകർക്കും വിദ്യാർഥികൾക്കും ശിൽപശാല സംഘടിപ്പിച്ചു. ജനറൽ ആശുപത്രിയിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം ഓഫിസർ ഡോ. മാത്യൂസ് നമ്പേലി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ജിതേഷ്, ഡോ. പി.എൻ.എൻ. പിഷാരടി, അമൃത മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ. പി.എസ്‌. രാകേഷ് എന്നിവർ സംസാരിച്ചു. ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു കൊച്ചി: കേന്ദ്ര--സംസ്ഥാനതല പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടി പഠനം നടത്തുന്ന പട്ടികജാതിയില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കടമക്കുടി, ചേരാനെല്ലൂര്‍, മുളവുകാട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപനമേധാവിയില്‍നിന്ന് സാക്ഷ്യപത്രം എന്നിവ സഹിതം ഇടപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ രണ്ടാഴ്ചക്കകം അപേക്ഷിക്കണം. ഫോൺ: 8547630090.
Show Full Article
TAGS:LOCAL NEWS 
Next Story