Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി.കുരിശി​െൻറ തിരുനാൾ

വി.കുരിശി​െൻറ തിരുനാൾ

text_fields
bookmark_border
നെട്ടൂർ: വിശുദ്ധ കുരിശി​െൻറ ദേവാലയത്തിൽ തിരുനാളിനു തുടക്കമായി. ഫെറോന വികാരി ഫാ.പോൾതുണ്ടി കൊടി ഉയർത്തി. തുടർന്നു നടന്ന തിരുകർമങ്ങൾക്ക് ഫാ.ജോസഫ് ചൂതം പറമ്പിൽ, ഫാ.ആൻറണി ജിബിൻ കൈമലേത്ത് മുഖ്യകാർമികരായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജപമാല, പ്രസുദേന്തി വാഴ്ച, ദിവ്യബലി, ലതീഞ്ഞു എന്നിവക്ക് ഫാ.ജോസഫ് ചേലാട്ട്, ഫാ.തോമസ് ഷോബിൻ, ഫാ.ജിനോ ജോർജ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം വിമലഹൃദയ ദേവാലയത്തിലേക്ക്. തിരുനാൾ ദിനമായ ഞായർ രാവിലെ ഒൻപതിന് ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് സ​െൻറ് ആൻറണീസ് കപ്പേളയിലേക്ക് പ്രദക്ഷിണം നടക്കും. കൊല്ലാൻ പാടില്ലാത്ത പശുവിന് മൂക്കുകയറിടുന്നത് എന്തിന് -കെ. മുരളീധരൻ നെട്ടൂർ: പശുവി​െൻറ പേരിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ഭയാനകരമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കെ.മുരളീധരൻ. ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മാടവനയിൽ കോൺഗ്രസ് സംഘടിപിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോ മാതാവായ പശുവിനെ കൊല്ലാൻ പാടില്ലെന്ന് പറയുന്നവർ അതിന് മൂക്ക് കയർ ഇടുന്നതെന്തിന്. ഇത് പശുവിനോടുള്ള സ്നേഹമല്ല. ഒരുമിച്ച് ജീവിക്കുന്ന സമൂഹത്തിൽ ജാതിയുടെയും മതത്തി​െൻറയും പേരിൽ വേർതിരിവുണ്ടാക്കി തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ പശുവി​െൻറയും തെരുവു നായുടേയുമല്ലാതെ മനുഷ്യ​െൻറ കൂടെ ഉണ്ടായിരുന്നുവെങ്കിൽ ഖോരക്ക്പൂരിൽ 76 പിഞ്ച് കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമായിരുന്നോ? ആംബുലൻസ് കൊടുക്കാതിരുന്നതിനാൽ മരിച്ച കുട്ടികളുടെ മൃതദേഹം അമ്മമാർ തോളിൽ ചുമന്നാണ് വീട്ടിലേക്ക് എത്തിച്ചത്. കൊല്ലത്തെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായപ്പോൾ പറന്നെത്തിയ പ്രധാനമന്ത്രിക്ക് ഗോരക്പൂരിലേക്ക് പോകാൻ സമയമുണ്ടായില്ലെന്നും മുരളീധരൻ പറഞ്ഞു. വി.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡൻറ് ടി.ജെ.വിനോദ് മുഖ്യാതിഥിയായി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിം കുട്ടി മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ഡി.സി.സി സെക്രട്ടറി ആർ.കെ.സുരേഷ് ബാബു അവാർഡ് വിതരണം നടത്തി. കെ.പി.സി.സി.അംഗം സുധാംബിക, ഡി.സി.സി.വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി പോളച്ചൻ മണിയകോട്, ഷെറിൻ വർഗീസ് പി.എ.അബ്ദുല്ലത്തീഫ്, ബെയ്സിൻ മൈലന്തറ, കെ.എം.ദേവദാസ്, എം.ജെ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു. Caption: es1 Muraleedharan മാടവനയിൽ കോൺഗ്രസ് സംഘടിപ്പിച്ച കുടുംബ സംഗമം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story