Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

തൈക്കാട്ടുശ്ശേരി-^തുറവൂർ പാലത്തിലെ വളവുകളിൽ അപകടം പതിവായി

text_fields
bookmark_border
തൈക്കാട്ടുശ്ശേരി--തുറവൂർ പാലത്തിലെ വളവുകളിൽ അപകടം പതിവായി പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി--തുറവൂർ പാലത്തി​െൻറ ഇരുകരകളിലെ റോഡുകളിൽ അപകടം പതിവായി. വളവുകളിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം വളവിൽ നിയന്ത്രണം തെറ്റിയ സ്കൂട്ടർ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പാലമിറങ്ങി വരുമ്പോൾ വളവുകണ്ട് പെെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നു. വളവ് തിരിച്ചറിയാൻ വേണ്ട മുന്നറിയിപ്പ് ബോർഡുകൾ സഥാപിച്ചിട്ടില്ല. റോഡി​െൻറ വശങ്ങളിൽ മത്സ്യവിൽപന ഉള്ളതിനാലാണ് ഈ ഭാഗത്ത് തെരുവുനായ് ശല്യം രൂക്ഷമായത്. വാഹനങ്ങൾ പാലമിറങ്ങി വരുമ്പോൾ നായ്ക്കൾ കുറുകെ ചാടുന്നത് അപകടമുണ്ടാക്കുന്നു. അമിതവേഗവും ഇവിടെ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. രാത്രി സമയങ്ങളിൽ ശുചിമുറി മാലിന്യവും മറ്റ് മാലിന്യവും തള്ളുന്നത് പതിവാണ്. ഈ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ ഇല്ലാത്തത് മാലിന്യം തള്ളുന്നവർക്ക് സഹായകമാണ്. തുറവൂർ-പമ്പ പാതയുടെ ആദ്യഘട്ട പാലമായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം 2015ലാണ് നിർമാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുത്തത്. പുത്തൻതോട് മലിനീകരണം മാലിന്യ പൈപ്പുകൾ അടക്കാൻ എത്തിയ പി.ഡി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു വടുതല: ചന്തിരൂർ പുത്തന്‍തോടി​െൻറ ശാപമോക്ഷത്തിനുവേണ്ടി സമരം ചെയ്ത പി.ഡി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ജില്ല വൈസ് പ്രസിഡൻറ് ശാഹുൽ ഹമീദ്, മണ്ഡലം ഭാരവാഹികളായ സുധീർ, അൻസാർ, റെജീബ് തുടങ്ങിയ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. പാർട്ടിയുടെ മൂന്നാംഘട്ട സമരത്തി​െൻറ ഭാഗമായി സത്യഗ്രഹ സമരം നടത്തിവരുകയായിരുന്നു. ഇതി​െൻറ ഭാഗമായാണ് കഴിഞ്ഞ ദിവസം മത്സ്യസംസ്‌കരണ ശാലകളിൽനിന്ന് പുത്തൻ തോട്ടിലേക്കുള്ള മാലിന്യ പൈപ്പുകൾ അടക്കാൻ പ്രവർത്തകർ രംഗത്തിറങ്ങിയത്. എന്നാൽ, സംഭവം അറിഞ്ഞ് സ്ഥലെത്തത്തിയ പൊലീസ് ഇവരുടെ നീക്കം തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയുകയുമായിരുന്നു. പിന്തുണ പ്രഖ്യാപിച്ച് ധാരാളം നാട്ടുകാരും സ്ഥലെത്തത്തി. മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്. ശക്തമായ മഴ പെയ്യുമ്പോള്‍ തോട്ടില്‍ ഒഴുക്കുവര്‍ധിച്ച് മലിനജലവും മലിനാവശിഷ്ടവും കായലില്‍ ചേരാറാണ് പതിവ്. എന്നാല്‍, മലിനവസ്തുക്കളും ചപ്പുചവറുകളും വീണ് തോടി​െൻറ ആഴം കുറഞ്ഞതിനാല്‍ മാലിന്യം തോട്ടില്‍തന്നെ കെട്ടിക്കിടന്ന് പരിസരം മലീമസമാക്കുകയാണെന്ന് തോടി​െൻറ ഇരുകരകളിലുമുള്ളവര്‍ പറയുന്നു. രാസവസ്തുക്കൾ അടങ്ങിയ മലിനജലമാണ് കൂടുതലും പുറംതള്ളുന്നത്. ചെമ്മീന്‍ സംസ്‌കരണ വ്യവസായികള്‍ ഒരുമാസത്തിനു മുമ്പ് തോട്ടിലെ മരക്കൊമ്പുകളും ഒഴുകുന്ന മാലിന്യവും നീക്കംചെയ്തിരുന്നു. എന്നാല്‍, ഈ പ്രവര്‍ത്തനം ഫലം കാണാതെ പോയി. പൊതു ശുചീകരണ പ്ലാൻറ് ഉടന്‍ നിര്‍മിക്കുമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവര്‍ത്തന പുരോഗതി ഉണ്ടായിട്ടില്ല. തോട്ടിലേക്ക് മാലിന്യം ഒഴിക്കുക്കൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story