Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാചകവാതക സിലിണ്ടർ...

പാചകവാതക സിലിണ്ടർ ചോർന്നത്​ പരിഭ്രാന്തി പരത്തി

text_fields
bookmark_border
കായംകുളം: കൃഷ്ണപുരത്ത് പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്നത് പരിഭ്രാന്തിക്കിടയാക്കി. ആധുനിക അഗ്നിരക്ഷ വാഹനം മിന്നൽ വേഗത്തിൽ എത്തിയതിനാൽ ദുരന്തസാധ്യത ഒഴിവായി. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെ കൃഷ്ണപുരം മുക്കടക്ക് സമീപമായിരുന്നു സംഭവം. രണ്ടുതട്ടിലായി മുന്നൂറോളം സിലിണ്ടറുകളാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. മുകളിലെ തട്ടിലുണ്ടായിരുന്ന സിലിണ്ടറി​െൻറ അടിഭാഗം ദ്രവിച്ചതാണ് ചോർച്ചക്ക് കാരണമായത്. വെള്ളവും ഫയർ എസ്റ്റിങ്ഗ്യൂഷറും പ്രയോഗിക്കുകയും മെഷീൻ ഉപയോഗിച്ച് ഇരുമ്പുവേലി അറുത്തുമാറ്റിയുമാണ് സിലിണ്ടർ പുറത്തെടുത്തത്. തുടർന്ന് സമീപത്തെ തോട്ടിലെ വെള്ളത്തിൽ ഇറക്കിെവച്ച് പാചകവാതകം തുറന്നുവിട്ട് അപകടാവസ്ഥ ഒഴിവാക്കി. കൊച്ചി ഇരുമ്പനത്തുനിന്ന് വർക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്നു സിലിണ്ടറുകൾ. ആധുനിക അഗ്നിരക്ഷ വാഹനത്തി​െൻറ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ ഇടപെടലായിരുന്നു. സ്റ്റേഷൻ ഒാഫിസർ വി.എം. ഷാജഹാനാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story