Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമലീലക്ക്​ പൊലീസ്​...

'രാമലീല'ക്ക്​ പൊലീസ്​ സംരക്ഷണം: ആവശ്യമെങ്കിൽ പിന്നീട്​ പരിഗണിക്കാമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നായകനായി അഭിനയിച്ച 'രാമലീല' സിനിമ റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ പിന്നീട് പരിഗണിക്കാമെന്ന് ഹൈകോടതി. ചിത്രം പ്രദർശനത്തിനെത്തിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം നൽകിയ ഹരജി ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി തീർപ്പാക്കി. ദിലീപ് അറസ്റ്റിലായതോടെ ചിത്രം പ്രദർശിപ്പിച്ചാൽ ആക്രമണമുണ്ടാകുമെന്ന ആശങ്ക തിയറ്റർ ഉടമകൾക്ക് ഉള്ളതുകൊണ്ടാണ് പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചതെന്നായിരുന്നു ഹരജിക്കാര​െൻറ വാദം. സംരക്ഷണം ആവശ്യപ്പെട്ട് സർക്കാറിനും പൊലീസിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, തിയറ്ററുകൾക്കുനേരെ ആക്രമണമുണ്ടാകുമെന്നത് ഹരജിക്കാര​െൻറ ആശങ്ക മാത്രമാണെന്നും വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇൗ വിഷയം പരിഗണിക്കേണ്ട ആവശ്യമില്ല. അതേസമയം, പ്രദർശനസമയത്ത് പ്രശ്നങ്ങളുണ്ടായാൽ ഹരജിക്കാരന് വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story