Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടിയെ ആക്രമിച്ച സംഭവം: ...

നടിയെ ആക്രമിച്ച സംഭവം: സി.ബി.​െഎ അന്വേഷണ ഹരജിയിൽ സർക്കാർ നിലപാട്​ തേടി

text_fields
bookmark_border
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർചെയ്ത കേസിലെ അന്വേഷണം സി.ബി.െഎക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ നിലപാട് തേടി. ഇത്തരമൊരു ആവശ്യമുന്നയിക്കാൻ ഹരജിക്കാരന് അർഹതയുണ്ടോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് കേസ് സെപ്റ്റംബർ 28ലേക്ക് മാറ്റി. എറണാകുളം എളമക്കര സ്വദേശി റോയ് മാമൻ ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസി​െൻറ അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താൽപര്യമനുസരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ കഴിയുന്ന സമയത്ത് അയച്ച കത്ത് കണ്ടാല്‍തന്നെ ദിലീപിനെ ഭീഷണിപ്പെടുത്താനുള്ളതാണെന്ന് മനസ്സിലാവും. എന്നാൽ, ഇതേക്കുറിച്ച് ദിലീപ് നൽകിയ പരാതി പരിഗണിക്കാതെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഹരജി ദുരുദ്ദേശ്യപരമാണെന്നും ഇത് നൽകാൻ ഹരജിക്കാരന് അർഹതയില്ലെന്നും കേസ് പരിഗണിക്കെവ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാറി​െൻറ നിലപാട് തേടി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story