Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുതിർന്ന നടിയെ...

മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്​: പൾസർ സുനിക്ക്​ ജാമ്യം

text_fields
bookmark_border
കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൻ. ശേഷാദ്രിനാഥനാണ് 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലും ജാമ്യം നൽകിയത്. ജൂലൈ 19ന് അറസ്റ്റിലായ പ്രതിയെ അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ മതിയായ സമയം ഇതിനകം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 58 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ഇനിയും ഇൗ കേസിൽ ജയിലിൽ പാർപ്പിക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം നൽകിയത്. കോടതി മുമ്പാകെ ഹാജരാക്കുന്ന ന്യായാന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതെന്നും ദൃശ്യമാധ്യമങ്ങൾ നടത്തുന്ന വിചാരണ കോടതിക്ക് ആവേശം പകരില്ലെന്നും ഉത്തരവിൽ നിരീക്ഷിച്ചു. 2011ൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. ജാമ്യം ലഭിച്ചെങ്കിലും യുവ നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ സുനിക്ക് ജയിൽ മോചിതനാവാൻ കഴിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story