Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാപറേഷൻ തണ്ടറിന്​...

ഒാപറേഷൻ തണ്ടറിന്​ മികച്ച പ്രതികരണമെന്ന്​ ജില്ല പൊലീസ്​ മേധാവി

text_fields
bookmark_border
ആലപ്പുഴ: നാട്ടിലെ സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തുന്ന സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഒാപറേഷൻ തണ്ടറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്‍. ഓപറേഷന്‍ തണ്ടര്‍ പദ്ധതി പ്രഖ്യാപിച്ച അടുത്ത ദിവസം നാലുമണിവരെ 37 രഹസ്യവിവരങ്ങള്‍ ഫോണ്‍ മുഖാന്തരം ലഭിച്ചു. എല്ലാത്തിലും ഉടന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. 16 എണ്ണത്തില്‍ രഹസ്യാന്വേഷണത്തിന് ഉത്തരവിട്ടു. ഒമ്പതുപേരുടെ പ്രവർത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കാനും നിർദേശം നൽകി. സമാധാന ജീവിതം ഉറപ്പുവരുത്താൻ പൊലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ജനങ്ങളുടെ താൽപര്യവും അറിയിച്ചിട്ടുണ്ട്. ഓപറേഷന്‍ തണ്ടര്‍ പദ്ധതി വിപുലീകരിക്കുന്നതി​െൻറ ഭാഗമായി 94979 10100 എന്ന വാട്സ്ആപ് നമ്പര്‍ തയാറാക്കി. കുറ്റവാളികളുടെ ഫോട്ടോയോ, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ വാട്സ്ആപ് വഴി അയക്കാം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം, അനധികൃത നിലംനികത്ത്, മണല്‍ക്കടത്ത്, ശീട്ടുകളി, അപരിചിതരുടെ സാന്നിധ്യം, പൊതുസ്ഥലത്തെ മദ്യപാനം, മയക്കുമരുന്ന് വിതരണവും ഉപയോഗവും തുടങ്ങിയവയെ സംബന്ധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള സന്ദേശം മേല്‍ നമ്പറിലൂടെ പൊതുജനങ്ങൾക്ക് അയക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. സന്ദേശം നൽകുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതും നടപടി കൃത്യതയോടെയും വേഗത്തിലും ചെയ്യുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് വില്‍പന; മൂന്ന് പേര്‍ക്കെതിരെ കേസ് ആലപ്പുഴ: എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് മാവേലിക്കര ചെന്നിത്തല തട്ടാരമ്പലം ഭാഗങ്ങളില്‍ നടത്തിയ റെയിഡിലും വാഹന പരിശോധനയിലും ഒരുകിലോ കഞ്ചാവുമായി പെട്ടിഓേട്ടാറിക്ഷ പിടിച്ചെടുത്തു. ഡ്രൈവര്‍ മാവേലിക്കര തട്ടാരമ്പലം സ്വദേശി ചിറ്റോടി തറയില്‍ പ്രഭ എന്ന പ്രഭാകരനെ (48) അറസ്റ്റ് ചെയ്തു. ഇയാള്‍ നിരവധി ക്രിമനല്‍ക്കേസില്‍ പ്രതിയാണന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആലപ്പുഴ പുന്നമട ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍ക്കുന്ന സക്കറിയ ബസാര്‍ തൈപറമ്പില്‍ സജാദ്മോന്‍, ബീച്ച് വാര്‍ഡില്‍ അഖില്‍ ആൻഡ്രൂസ് എന്ന സെബാസ്റ്റ്യൻ എന്നിവരുടെ പേരില്‍ കഞ്ചാവ് വില്‍പനക്ക് കേസെടുത്തു. സജാദിനെ പിന്നീട് അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യൻ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാളുടെ ബൈക്കും 10 പൊതി കഞ്ചാവും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.െഎ കെ.ആര്‍. ബാബുവി​െൻറ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസർമാരായ എന്‍. ബാബു, സുമേഷ്, എം.കെ. സജിമോന്‍ സിവില്‍ എക്സൈസ് ഓഫിസർമാരായ ഓംകാര്‍നാഥ്, എം. റെനി, സുനില്‍കുമാര്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story