Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി നിയന്ത്രണംവിട്ട്...

ലോറി നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: എം.സി റോഡില്‍ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന ലോറി കാലിക്കട്ട് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് പെട്രോള്‍ പമ്പിന് എതിര്‍വശത്തെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തി​െൻറ മുകളിലേക്ക് വൈദ്യുതി തൂൺ ഒടിഞ്ഞുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച എം.സി റോഡില്‍ സമാനരീതിയില്‍ മറ്റൊരു അപകടം സംഭവിച്ചിരുന്നു. കെ.എസ്.ടി.പിയുടെ റോഡ്‌ നിർമാണത്തിലെ അപാകം മൂലം അപകടം തുടർക്കഥയാവുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story