Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവധി ദിനത്തിൽ...

അവധി ദിനത്തിൽ എൻജിനീയർമാരുടെ യോഗം; പ്രതിഷേധം ശക്തമാകുന്നു

text_fields
bookmark_border
ആലപ്പുഴ: കേരള സർക്കാർ പൊതുഅവധിയായി പ്രഖ്യാപിച്ച സെപ്റ്റംബർ 30ന് പൊതുമരാമത്ത് എൻജിനീയർമാരുടെ പ്രത്യേക യോഗം വിളിച്ച നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ബാങ്കുകൾപോലും പൊതുഅവധിയായി പ്രഖ്യാപിച്ച മുഹർറവും വിജയദശമിയും ഒത്തുചേരുന്ന ദിവസം യോഗം വിളിച്ചത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമായാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം സെനറ്റ് ഹാളിലാണ് ഇൗ മാസം 30ന് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻകൂടി പെങ്കടുക്കുന്ന യോഗത്തെക്കുറിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് ഒാഫിസുകളിൽ എത്തിയത്. ഹൈന്ദവർക്ക് ഏെറ പ്രാധാന്യമുള്ള വിജയദശമിയാണ് അന്ന്. ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നോമ്പ് അനുഷ്ഠിക്കേണ്ട ദിവസമാണ് മുഹർറം. ബുദ്ധമത വിശ്വാസികൾക്കും സെപ്റ്റംബർ 30 പ്രധാനപ്പെട്ട ദിവസമാണ്. അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ച ഇൗ ദിനം ബുദ്ധമത വിശ്വാസികൾ അശോക വിജയ ദസമി എന്ന പേരിൽ ആചരിക്കുന്നുണ്ട്. കേരള മഹാബോധി മിഷ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ ബുദ്ധമത വിശ്വാസികൾ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രത്യേക ആചരണങ്ങൾ നടത്തുന്നുണ്ട്. എൻജിനീയർമാരുടെ േയാഗമാണ് വിളിച്ചിരിക്കുന്നതെങ്കിലും ബന്ധപ്പെട്ട ഒാഫിസിലെ മുഴുവൻ ജീവനക്കാരും ഇതുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽ ഉണ്ടാകേണ്ടതുണ്ട്. ഡ്രൈവർമാരും ഒാഫിസ് അറ്റൻറഡർമാരും ഉൾെപ്പടെയുള്ള മറ്റ് ജീവനക്കാർക്കും ഇതുമൂലം ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. അവസാന നിമിഷം കാര്യം മനസ്സിലാക്കി യോഗം മാറ്റിെവക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. അതേസമയം, ദൂരദിക്കുകളിലേക്ക് കുടുംബസമേതം യാത്ര ചെയ്യാനുള്ള ടിക്കറ്റ് ബുക്കിങ്ങും മറ്റും പ്രശ്നമായതിനാൽ ജീവനക്കാർ ഏറെ അസ്വസ്ഥരാണ്.
Show Full Article
TAGS:LOCAL NEWS 
Next Story