Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടികളുടെ...

കോടികളുടെ ക്രമക്കേട്​; മാവേലിക്കര താലൂക്ക് സഹ. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

text_fields
bookmark_border
മാവേലിക്കര: കോടികളുടെ ക്രമക്കേട് കണ്ടെത്തിയ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കി​െൻറ ഭരണസമിതി പിരിച്ചുവിട്ട് ജില്ല സഹകരണ സംഘം ജോ. രജിസ്ട്രാർ (ജനറല്‍) ഷാജി ജോർജ് ഉത്തരവായി. സഹകരണ നിയമം 32-ാം വകുപ്പ് പ്രകാരമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണമിതി പിരിച്ചുവിട്ടത്. ബാങ്കി​െൻറ തഴക്കര ശാഖയില്‍ ജീവനക്കാർ നടത്തിയ ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചുവെന്നതാണ് പിരിച്ചുവിടലിന് കാരണം. ഭരണസമിതിയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളും ചുമതലകളും നിറവേറ്റിയില്ല. അംഗങ്ങളുടെയും നിക്ഷേപകരുടെയും താൽപര്യം സംരക്ഷിക്കുന്നതിലും ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതിനാൽ 32-ാം വകുപ്പു പ്രകാരം പിരിച്ചുവിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാവേലിക്കര അസി. രജിസ്ട്രാർ ഓഫിസിലെ ഓഫിസ് ഇന്‍സ്പെക്ടറായ സുമയമ്മാള്‍ പാര്‍ട്ട്ടൈം അഡ്മിനിസ്ട്രേറ്ററായി ചുമതലയെടുത്തു. സഹകരണ വകുപ്പ് 32 പ്രകാരമുള്ള കാരണംകാണിക്കല്‍ നോട്ടീസിനെതിരെ അന്നത്തെ ബാങ്ക് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ വി. പ്രഭാകരന്‍പിള്ള ഹൈകോടതിയിൽ നൽകിയ റിട്ട് പെറ്റീഷന്‍ നിരസിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story