Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത വയോജന

വനിത വയോജന പുസ്തകവിതരണം

text_fields
bookmark_border
കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാല വനിത വയോജന പുസ്തകവിതരണ പദ്ധതിയുടെ 300-മത് അംഗത്വ വിതരണവും ആരോഗ്യ വായനശാല പുസ്തക വിതരണവും തിരുമാറാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പുസ്തക വിതരണത്തിനും വായന പ്രോത്സാഹിപ്പിക്കുന്നതിനും വായനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും വ്യത്യസ്ഥ പരിപാടികൾ വായനശാല നടത്തുന്നുണ്ട്. വീടുകളിൽ പുസ്തകമെത്തിക്കുന്നതോടൊപ്പം തരിശ് രഹിത ഗ്രാമം പദ്ധതിയും വിജയകരമായി നടപ്പാക്കുന്നുണ്ട്. വായനശാല പ്രസിഡൻറ് കെ.പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സ്മിത ബൈജു, സെക്രട്ടറി വർഗീസ് മാണി, ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, വി.കെ. ശശീധരൻ, വനിത വേദി പ്രസിഡൻറ് ബീന ജോസ്, എൽദോസ് ജോൺ, എസ്. സതീഷ് കുമാർ, എം.എൻ. മനോജ് കുമാർ, പി.കെ. പ്രസാദ്, സി.സി. ശിവൻകുട്ടി, സുനിൽ കള്ളാട്ടുകുഴി ലൈേബ്രറിയൻ ജൻസി ജോസ് എന്നിവർ സംസാരിച്ചു. ചിത്രം: കാക്കൂർ ഗ്രാമീണ വായനശാലയുടെ 300ാമത് അംഗത്വ വിതരണം തിരുമാറാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. പ്രകാശൻ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story