Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ തൈക്വാൻഡോ ദേശീയ ചാമ്പ്യൻഷിപ്​​: മലയാളി താരങ്ങൾക്ക്​ സർക്കാറി​െൻറ അവഗണന

text_fields
bookmark_border
കൊച്ചി: ഭിന്നശേഷിക്കാരുടെ തൈക്വാൻഡോ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള മലയാളി താരങ്ങളുടെ യാത്ര സംസ്ഥാന സര്‍ക്കാറി​െൻറയും സ്‌പോര്‍ട്‌സ് കൗണ്‍സിലി​െൻറയും അവഗണനയും പേറി. 16, 17 തീയതികളില്‍ ഹിമാചല്‍പ്രദേശിലാണ് ചാമ്പ്യൻഷിപ്. വ്യാഴാഴ്ചയാണ് സംഘം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ തിരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് യാത്ര വൈകാന്‍ കാരണമായത്. കൈയില്‍നിന്ന് പണം മുടക്കിയാണ് താരങ്ങള്‍ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സര്‍ക്കാറിനെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഫിസിക്കലി ചലഞ്ചഡ് ഓഫ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടി ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഭിന്നശേഷിക്കാരുടെ കായികമത്സരങ്ങൾ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ സഹായത്തിന് തടസ്സമായത്. ഭിന്നശേഷിക്കാരുടെ കായികമേഖലയില്‍ നാല് സംഘടനകൾ പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കൗണ്‍സില്‍ അപേക്ഷ നിഷേധിച്ചത്. കേരള തൈക്വാൻഡോ അസോസിയേഷന് കീഴില്‍ ഗുരുവായൂര്‍ പേരകെത്ത അക്കാദമിയിൽ ആേൻറാ തോമസിന് കീഴിലാണ് താരങ്ങള്‍ പരിശീലിച്ചത്. സുജിന എസ്. സാബു (കൊട്ടാരക്കര), എന്‍. മുഹമ്മദ് അനസ് (മലപ്പുറം), എം.ആര്‍. വിനീഷ് (വടക്കാഞ്ചേരി), എം.ജെ. റാഫേല്‍ ജോണ്‍ (എറണാകുളം), എ ഖിലാബ് (മലപ്പുറം), എം.എസ്. സനോജ് (ഗുരുവായൂര്‍), കെ. മുഹമ്മദ് ഷഫീഖ് (മലപ്പുറം), കെ. അബ്ദുല്‍മുജീബ് (കോഴിക്കോട്) എ.എം. കിഷോര്‍ (ഇരിങ്ങാലക്കുട) എന്നിവരാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story