Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഥമ ബ്ലൈൻഡ് ഫുട്ബാൾ...

പ്രഥമ ബ്ലൈൻഡ് ഫുട്ബാൾ അക്കാദമിക്ക് കൊച്ചിയിൽ തുടക്കം

text_fields
bookmark_border
കൊച്ചി: ഉൾക്കണ്ണി​െൻറ കാഴ്ചയിൽ കാൽപന്ത് കളിക്കുന്നവർക്കായി രാജ്യത്തെ ആദ്യത്തെ ബ്ലൈൻഡ് ഫുട്ബാൾ അക്കാദമിക്ക് കൊച്ചിയിൽ തുടക്കം. പ്രവേശനം നേടിയ താരങ്ങൾക്ക് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അംഗത്വം നൽകി. ഇന്ത്യൻ പാരാലിമ്പിക്സ് കമ്മിറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷന് കീഴിലാണ് അക്കാദമി തുടങ്ങുന്നത്. പത്ത് താരങ്ങൾ പ്രവേശനം നേടിയിട്ടുണ്ട്. പരിശീലന ക്യാമ്പിലേക്ക് 35 താരങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശീലനം വെള്ളിയാഴ്ച വൈകീട്ട് നാലിന് കടവന്ത്ര-വൈറ്റില ബണ്ട് റോഡിെല ജോഗോ ഫുട്ബാൾ അരീനയിൽ നടക്കും. ലോക ബ്ലൈൻഡ് ഫുട്ബാൾ ചെയർമാൻ ജർമനിയിൽനിന്നുള്ള ഉൾറിക്ക് ഫിസ്റ്ററാകും മുഖ്യാതിഥി. അക്കാദമിയിലേക്കുള്ള അംഗത്വ വിതരണം കേരളത്തി​െൻറ ദേശീയതാരമായ ഫൽഹാന് നൽകി അൽഫോൻസ് കണ്ണന്താനം തുടക്കമിട്ടു. പങ്കജ് റാണ (ഉത്തരഖണ്ഡ്), ഗബ്രിയേല്‍, കിലിങ് (മേഘാലയ), ധര്‍മറാം (രാജസ്ഥാന്‍) എന്നിവര്‍ക്കും അംഗത്വം കൈമാറി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബാള്‍ ഫെഡറേഷന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടറും ദേശീയ പരിശീലകനുമായ സുനില്‍ ജെ. മാത്യു, ചാവറ കള്‍ചറല്‍ സ​െൻറര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, എസ്.ആര്‍.വി.സി പ്രോജക്ട് ഡയറക്ടര്‍ എം.സി. റോയി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story