Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഹിങ്ക്യൻ അഭയാർഥികൾ: ...

റോഹിങ്ക്യൻ അഭയാർഥികൾ: കേന്ദ്ര നീക്കം ആശങ്കയുളവാക്കുന്നത് –കെ.വി. തോമസ്​ എം.പി

text_fields
bookmark_border
കൊച്ചി: റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽനിന്ന് തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാറി​െൻറ നീക്കം ആശങ്കയുളവാക്കുന്നതാണെന്ന് പ്രഫ. കെ.വി. തോമസ് എംപി അഭിപ്രായപ്പെട്ടു. റോഹിങ്ക്യൻ വിഷയത്തിൽ പാർലമ​െൻറിനകത്തും പുറത്തും ഇടപെടണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസി​െൻറ കത്ത് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കാത്തുസൂക്ഷിച്ചുവന്ന മൂല്യങ്ങളിൽനിന്നുള്ള വ്യതിചലനമാണ് എൻ.ഡി.എ സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതിനെതിരെ മുഴുവൻ മനുഷ്യസ്നേഹികളുടെയും കൂട്ടായ്മ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, സംസ്ഥാന പി.ആർ കോഓഡിനേറ്റർ ഷക്കീൽ മുഹമ്മദ്, ജില്ല പി.ആർ സെക്രട്ടറി കെ.കെ. ബഷീർ, കൊച്ചി ഏരിയ പ്രസിഡൻറ് ഒ.എ. ജമാൽ, ഏരിയ പി.ആർ സെക്രട്ടറി ഖാലിദ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story