Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ യൂത്ത് കോൺഗസ്​ ചക്രസ്തംഭനസമരം

text_fields
bookmark_border
കൊച്ചി: പെട്രോളി​െൻറയും ഡീസലി​െൻറയും വില അനിയന്ത്രിതമായി വർധിച്ചിട്ടും പ്രശ്നത്തിൽ ഇടപെടാതെ ജനങ്ങൾക്ക് ദുരിത ജീവിതം സമ്മാനിക്കുന്ന നരേന്ദ്ര മോദി സർക്കാറി​െൻറ ജനദ്രോഹ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി. പാലാരിവട്ടം ഫ്ലൈഓവറിനു സമീപം ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധ സമരം. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും വിലകുറഞ്ഞ സാഹചര്യം ഉണ്ടായിട്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് കേന്ദ്രസർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കുകയാണെന്ന് ഡീൻ ആരോപിച്ചു. വൻകിടക്കാർക്കും കോർപറേറ്റ് കുത്തകകൾക്കും ഓശാന പാടി സാധാരണക്കാരായ ജനങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻപറ്റാത്ത അവസ്ഥയാണ് കേന്ദ്രസർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് എറണാകുളം പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് എം.വി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയ്, അജിത്ത്, അമീർബാവ, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കെ.എം.മധു, റാഷിദ് ഉള്ളംപിള്ളി, എ.ആർ.പദ്മദാസ്, ജോസഫ് അലക്സ്, കെ.എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അബ്ദുൽ ജലീൽ, ഷരീഫ് വാഴക്കാല, കെ.എം.അനസ്, രതീഷ് കുമാർ െവെറ്റില, അൻവർ വെണ്ണല, വിനയകൃഷ്ണൻ, സേതുരാജ് കടക്കൽ, നാസർ മൂലേപ്പാടം, ഷിഹാബ് വെണ്ണല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story