Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴയിൽ മുങ്ങി കൊച്ചി

മഴയിൽ മുങ്ങി കൊച്ചി

text_fields
bookmark_border
കൊച്ചി: ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ പെയ്ത മഴയിൽ കൊച്ചി നഗരം മുങ്ങി. അശാസ്ത്രീയ നടപ്പാത നിർമാണത്തിനൊപ്പം കാനകളുടെ അറ്റകുറ്റപ്പണിയും നടക്കാതായതോടെ പല റോഡുകളിലും വെള്ളം കെട്ടിക്കിടന്നു. മഴയത്ത് കൂടുതൽ വാഹനങ്ങൾ നിരത്തിലെത്തിയപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമായി. മെട്രോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കാൽനടക്കാർക്കുള്ള സ്ലാബ് ഉയർത്തിക്കെട്ടിയതിനാൽ വെള്ളം റോഡിൽ നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ ഒരുക്കിയിരുന്ന ചെറിയ ദ്വാരങ്ങൾ കോൺക്രീറ്റ് അവശിഷ്ടങ്ങളും ചപ്പുചവറും നിറഞ്ഞ് അടഞ്ഞതോടെ എം.ജി. റോഡ് അക്ഷരാർഥത്തിൽ തോടായി. തൊഴിലാളികളും ഹോംഗാർഡുമാരും ചേർന്ന് സ്ലാബുകൾക്കിടയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാറ്റിയാണ് താൽക്കാലികമായെങ്കിലും പ്രശ്നം പരിഹരിച്ചത്. പലയിടത്തും കാന കവിഞ്ഞൊഴുകിയതും ദുരിതമായി. ശൂചീകരണം കാര്യമായി നടക്കാഞ്ഞതിനാൽ കാനയിൽ തങ്ങിനിന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളുമൊക്കെ റോഡിലൊഴുകി. സൗത്ത് റെയിൽവേ സ്റ്റേഷൻ, എസ്.ആർ.വി റോഡുകളിൽ അഴുക്കും കടുത്ത ദുർഗന്ധവുമുള്ള വെള്ളം നിറഞ്ഞതോടെ കാൽനട പോലും സാധ്യമല്ലാതായി. എസ്.ആർ.വി സ്കൂളിനു മുന്നിലെ മുട്ടറ്റമെത്തിയ ചീഞ്ഞളിഞ്ഞ വെള്ളത്തിലൂടെയാണ് കുട്ടികൾ സഞ്ചരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പതിവുപോലെ വെള്ളത്തിലായപ്പോൾ യാത്രക്കാർക്ക് ഇരിപ്പിടങ്ങൾ ഉപേക്ഷിച്ച് പെരുമഴയത്ത് കുടചൂടി നിൽക്കേണ്ടിവന്നു. വാഹനങ്ങൾ നിറഞ്ഞതിനൊപ്പം സിഗ്നലുകൾകൂടി തകരാറിലായതോടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. വെള്ളം മൂടിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപടത്തിൽപ്പെടു‍കയും ചെയ്തു. എം.ജി റോഡ്, ജഡ്ജസ് അവന്യൂ, പാലാരിവട്ടം, ബാനർജി റോഡ്, കലൂർ സ്റ്റേഡിയം റോഡ്, തമ്മനം, പുല്ലേപ്പടി, ഹൈകോടതി, കടവന്ത്ര-കലൂർ റോഡ്, മെട്രോയുടെ രണ്ടാം ഘട്ടം നിർമാണം പുരോഗമിക്കുന്ന എസ്.എ റോഡ്, എളംകുളം എന്നിവിടങ്ങളിൽ രാത്രിയും വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story