Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷയരോഗമുക്ത...

ക്ഷയരോഗമുക്ത ജില്ലക്കായി ഊർജിത യജ്ഞം

text_fields
bookmark_border
കൊച്ചി: ജില്ലയെ ക്ഷയരോഗമുക്തമാക്കാനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടുന്നവർക്ക് ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന പരിപാടിയാണിത്. തൃപ്പൂണിത്തുറ ലക്ഷ്മി ആശുപത്രിക്ക് സൗജന്യ മരുന്നുകൾ വിതരണംചെയ്ത് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 2025-ഓടെ രാജ്യത്തുനിന്ന് ക്ഷയരോഗം പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ലക്ഷ്യം വേഗത്തിൽ നേടാനുള്ള ശ്രമങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. അമൃത മെഡിക്കൽ കോളജ്, ഐ.എം.എ, കെ.ജി.എം.ഒ.എ, ഐ.എ.പി, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയെ കുറിച്ച് ജില്ല ടി.ബി. ഓഫിസർ ഡോ ശരത്‌റാവു വിശദീകരിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. ജിതേഷ് എന്നിവർ സംസാരിച്ചു. ഡോ. സച്ചിദാനന്ദ കമ്മത്ത് (ഐ.എ.പി), ഡോ.കെ. നാരായണൻ, ഡോ.ജുനൈസ് റഹ്മാൻ (ഐ.എം.എ), ഡോ. കെ.വി. ബീന (അമൃത ആശുപത്രി) എന്നിവർ സംബന്ധിച്ചു. അമൃത മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ. പി.എസ്. രാകേഷ് സ്വാഗതവും ജൂനിയർ കൺസൽട്ടൻറ് വിനു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story