Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇവിടുത്തെ...

''ഇവിടുത്തെ രാഷ്​ട്രീയക്കാരോട് ഇടപെട്ടാൽ ലോകത്തെവിടെയും പിടിച്ചുനിൽക്കാം മോനേ...''

text_fields
bookmark_border
കൊച്ചി: ''ഇവിടുത്തെ രാഷ്ട്രീയക്കാരോട് ഇടപെട്ട് വളർന്നാൽ ലോകത്ത് എവിടെയും പിടിച്ചുനിൽക്കാം മോനേ...'' പറയുന്നത് വ്യവസായി എം.എ. യൂസുഫലി. സ​െൻറ് തെരേസാസ് കോളജിൽ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റി​െൻറ നേതൃത്വത്തിൽ നടത്തിയ 'മീറ്റ് ദ അച്ചീവേഴ്സ്' പരിപാടിയിൽ വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായിരുന്നു യൂസുഫലിയുടെ തമാശ കലർന്ന അനുഭവസാക്ഷ്യം. വിവിധ രാജ്യങ്ങളിലെ തലവന്മാരോടുൾപ്പെടെ ഇടപെടുന്നതിനെക്കുറിച്ചാണ് കളമശ്ശേരി സ​െൻറ് പോൾസ് കോളജിലെ വിദ്യാർഥി ജാക്സൺ ജോയ്ക്ക് അറിയേണ്ടിയിരുന്നത്. യൂസുഫലിയുടെ മറുപടി കേട്ട് വേദിയിലും സദസ്സിലുമുണ്ടായിരുന്ന കെ.വി. തോമസ് എം.പി അടക്കം രാഷ്ട്രീയക്കാർ പൊട്ടിച്ചിരിച്ചു. ചോദ്യം ഇഷ്ടപ്പെട്ട യൂസുഫലി ജാക്സണെ വേദിയിലേക്ക് വിളിച്ച് 10,000 രൂപ സമ്മാനവും നൽകി. പ്രായോഗിക വിദ്യാഭ്യാസത്തി​െൻറ ആവശ്യകതയും ത​െൻറ ജീവിതത്തിലെ നിർണായകഘട്ടങ്ങളും വിവരിച്ച് ചിരിയിലൂടെയും ചിന്തയിലൂടെയുമാണ് യൂസുഫലി വിദ്യാർഥികളോട് സംവദിച്ചത്. മികച്ച ചോദ്യങ്ങൾ ചോദിച്ച നാഷനൽ ലോ യൂനിവേഴ്സിറ്റിയിലെ മുകേഷ്, അക്വിനാസ് കോളജിലെ ടി.എ. നിലോഫർ എന്നിവർക്ക് അദ്ദേഹം 10,000 രൂപയും വിദ്യാധനം ട്രസ്റ്റ് 1000 രൂപയും ഗ്രന്ഥക്കെട്ടും സമ്മാനമായി നൽകി. തീവ്രവാദത്തിന് പരിഹാരമെന്തെന്ന നിലോഫറി​െൻറ ചോദ്യത്തിന് ഒരുമതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് യൂസുഫലി മറുപടി നൽകി. ഇസ്ലാമി​െൻറ പേരിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്നിൽ കേവലം മുസ്ലിം നാമധാരികൾ മാത്രമാണ്. നിരപരാധിയെ കൊന്നാൽ എല്ലാവരെയും കൊല്ലുന്നതിന് തുല്യമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച കച്ചവടക്കാരനാകാനാണോ മനുഷ്യസ്നേഹി ആകാനാണോ ആഗ്രഹമെന്ന മുകേഷി​െൻറ ചോദ്യത്തിന് ഇത് രണ്ടും എന്നായിരുന്നു മറുപടി. ത​െൻറ പിതൃസഹോദരൻ അഹ്മദാബാദിൽ നടത്തിയിരുന്ന കടയിൽനിന്നാണ് ബിസിനസി​െൻറ ബാലപാഠം പഠിച്ചത്. വലിയ ആളാകുമ്പോൾ മറ്റുള്ളവരെ ചെറുതായി കാണരുതെന്നായിരുന്നു പിതാവി​െൻറ ഉപദേശം. മറ്റൊരാൾക്ക് അവകാശപ്പെട്ടത് തട്ടിയെടുക്കരുതെന്നും സമ്പത്തി​െൻറ 2.5 ശതമാനം സകാത് നൽകണമെന്നുമുള്ള ബോധ്യങ്ങളാണ് ഇവിടെവരെ എത്തിച്ചതെന്നും യൂസുഫലി പറഞ്ഞു. എടത്തല അൽ അമീൻ കോളജിലെ വിദ്യാർഥി സഹദിന് യൂസുഫലിയുടെ പ്രത്യേക ഓഫർ ലഭിച്ചു. ''അങ്ങയെപോലെ ബിസിനസുകാരനായി വളരാൻ ആഗ്രഹമുള്ള ഒരാളുണ്ട്. താങ്കൾ അതിന് സഹായിക്കുമോ'' എന്നായിരുന്നു സഹദി​െൻറ ചോദ്യം. ആ വ്യക്തി താനാണെന്നും അറിയിച്ചു. ''ചാർട്ടേഡ് അക്കൗണ്ടൻറായി വരൂ, ഞാൻ കൂടെ കൂട്ടിക്കോളാം'' എന്നായിരുന്നു യൂസുഫലിയുടെ വാഗ്ദാനം. കോളജി​െൻറ ശോച്യാവസ്ഥയെക്കുറിച്ചായിരുന്നു തൃപ്പൂണിത്തുറ ഗവ. ആര്‍ട്‌സ് കോളജിലെ ശ്രീക്കുട്ടിക്ക് പറയാനുണ്ടായിരുന്നത്. ആവശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ സഹായം കോളജില്‍ എത്തിക്കാമെന്ന് യൂസുഫലിയുടെ ഉറപ്പ്. സാധാരണക്കാരനില്‍നിന്ന് ലോകമറിയുന്ന ബിസിനസുകാരനായതി​െൻറ രഹസ്യമായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. കഠിനാധ്വാനവും എന്തും ഏറ്റെടുക്കാനുമുള്ള ചങ്കൂറ്റവുമാണ് തന്നെ വളര്‍ത്തിയതെന്നായിരുന്നു മറുപടി. തെരഞ്ഞെടുത്ത 30 കലാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായാണ് യൂസുഫലി സംവാദം നടത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം മോഡറേറ്ററായി.
Show Full Article
TAGS:LOCAL NEWS 
Next Story