Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിന്​ തുക

റോഡിന്​ തുക അനുവദിച്ചു

text_fields
bookmark_border
റോഡിന് തുക അനുവദിച്ചു പറവൂർ: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് വക റോഡുകളുടെ വികസനപ്രവർത്തനങ്ങൾക്ക് 200 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. പറവൂർ-ചക്കരക്കടവ് റോഡിൽ വൃന്ദാവൻ സ്റ്റോപ് മുതൽ പറവൂർ പാലംവരെ ടൈൽസ് വിരിക്കുന്നതിന് 25 ലക്ഷം, മാഞ്ഞാലി ലൂപ്പ് റോഡിൽ ഫയർ സ്റ്റേഷ​െൻറ മുൻവശം വെള്ളക്കെട്ട് മാറ്റാൻ 20 ലക്ഷം, കണ്ണൻകുളങ്ങര റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് 8.75 ലക്ഷം, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഗോതുരുത്ത് പാലം മുതൽ ഗോതുരുത്ത് പള്ളിവരെ നന്നാക്കുന്നതിന് 25 ലക്ഷം, ഭരണിമുക്ക് കവലയിൽ കാനയും കലുങ്കും നിർമിക്കുന്നതിന് 8.24 ലക്ഷം, ഗോതുരുത്ത് പാലത്തിന് വടക്കുവശം കപ്പേളക്ക് മുന്നിൽ കലുങ്കും കാനയും പണിയുന്നതിന് 10 ലക്ഷം, പറവൂർ ചേന്ദമംഗലം റോഡ് ഫസ്റ്റ് സെക്ഷൻ റോഡിൽ അറ്റകുറ്റപ്പണിക്ക് 20 ലക്ഷം, കരിമ്പാടത്ത് ആറങ്കാവ് കരിമ്പാടം റോഡിൽ കലുങ്ക് പൊളിച്ച് നിർമിക്കുന്നതിന് 10 ലക്ഷം, വരാപ്പുഴ പഞ്ചായത്തിലെ ദേവസ്വംപാടം റോഡിന് 10 ലക്ഷം, വരാപ്പുഴ- കടമക്കുടി റോഡിൽ പാലത്തി​െൻറ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണിക്ക് 15 ലക്ഷം, വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം അമ്പലം മുതൽ ലേബർ കവല വരെയുള്ള റോഡ് അറ്റകുറ്റപ്പണിക്ക് 25 ലക്ഷം, മൂത്തകുന്നം-മാല്യങ്കര റോഡ്, കുര്യാപ്പിള്ളി സൗത്ത്- മാച്ചാംതുരുത്ത് റോഡ്, പട്ടണം-പുഴക്കരേടത്ത് റോഡ് എന്നിവയുടെ അറ്റകുറ്റപ്പണിക്ക് 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. സാേങ്കതികാനുമതി ലഭിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി മഴക്കാലം കഴിഞ്ഞാൽ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story