Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിന്ദി വാരാഘോഷം ...

ഹിന്ദി വാരാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
Caption: ep algd 3 hindi varaghosham ആലങ്ങാട് കേന്ദ്രീയ ഹിന്ദി വിദ്യാലയത്തിൽ ഹിന്ദി വാരാഘോഷം വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യുന്നു ആലങ്ങാട്: ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിൽ കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി വകുപ്പ് സഹകരണത്തോടെ ഹിന്ദി വാരാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. അങ്കമാലി ബി.ആർ.സി ട്രെയിനറും കലാകാരനുമായ പി.ജെ. ആൻസൺ, ഹിന്ദി ഭൂഷൺ പരീക്ഷയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ കെ.എസ്. ലക്ഷ്മി, ഹിന്ദി പ്രഥമ പരീക്ഷയിൽ ഉന്നത വിജയം നേടിയ ആര്യ രമേശ് നായർ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം ഗീത തങ്കപ്പൻ, അധ്യാപക പരിശീലകരായ ഒ.പി. സോജൻ, കെ.എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ കെ.എസ്. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story