Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനവകുപ്പ് ഷാഡോ...

വാഹനവകുപ്പ് ഷാഡോ പരിശോധന ശക്തമാക്കി; 500 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
കാക്കനാട്: ഹെല്‍മറ്റില്ലാതെ പായുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പി​െൻറ ഷാഡോ വിഭാഗം പരിശോധനകളും നടപടികളും ശക്തമാക്കി. ഇരുചക്ര യാത്രികരുടെ റോഡ് നിയമലംഘനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന. രണ്ടുമാസത്തിനിടെ 500 പേര്‍ക്കെതിരെ കേസെടുത്തു. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക, മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് വിരുദ്ധമായി രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുക, രണ്ടില്‍ കൂടുതല്‍ പേരെ കയറ്റി മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടി. നോട്ടീസ് ലഭിച്ച് ഓഫിസില്‍ എത്തുന്നവരില്‍നിന്ന് പിഴ ഈടാക്കി താക്കീതും നല്‍കിയാണ് വിടുന്നത്. നോട്ടീസ് അയച്ചിട്ടും ഓഫിസില്‍ ഹാജരാകാത്തവരുടെ വാഹനത്തി​െൻറ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story