Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് പാർപ്പിട പദ്ധതി:...

ലൈഫ് പാർപ്പിട പദ്ധതി: കൊച്ചി നഗരസഭ ഗുണഭോക്​തൃ പട്ടിക അവതാളത്തിൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാന സർക്കാറി​െൻറ ലൈഫ് മിഷൻ പദ്ധതിയിൽ ഭവനരഹിതരായ കുടുംബങ്ങളെ ഉൾപ്പെടുത്താൻ നടത്തുന്ന സർവേയും പട്ടിക പ്രസിദ്ധീകരണവും ഉൾപ്പെടെ കാര്യങ്ങളിൽ കൊച്ചി കോർപറേഷൻ അലംഭാവം കാണിക്കുന്നതായി ആരോപണം. ഒന്നാംഘട്ട അപ്പീൽ പരിഗണിച്ചതിനുശേഷമുള്ള രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ കലക്ടർക്ക് അപ്പീൽ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം16 ആണ്. നഗരസഭ തയാറാക്കിയ ഗുണഭോക്തൃ പട്ടിക അവതാളത്തിലായതിനാൽ പശ്ചിമ കൊച്ചിയിലെ ഭവനരഹിതരായ കുടുംബങ്ങളെ പരിഗണിച്ച് രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് സോളിഡാരിറ്റിയുടെ നേതൃത്വത്തിെല പശ്ചിമ കൊച്ചി ജനകീയ പുനർനിർമാണ പദ്ധതിയായ സൺറൈസ് കൊച്ചി ആവശ്യപ്പെട്ടു. ലൈഫ് മിഷ​െൻറ ആദ്യഘട്ട സർവേയിലും അപ്പീലിൽ നടപടി സ്വീകരിക്കാനുള്ള നടപടികളിലും നിർദേശങ്ങൾക്ക് വിരുദ്ധമായാണ് കോർപറേഷൻ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ പകുതിയലധികം അർഹരായ ഭവനരഹിതർ പട്ടികയിൽനിന്ന് പുറന്തള്ളപ്പെടുകയാണ്. ആദ്യഘട്ട സർവേ വീടുകൾ കയറി നടത്തണമെന്ന നിർദേശത്തിന് വിരുദ്ധമായി പ്രത്യേക സ്ഥലത്തേക്ക് ജനങ്ങളെ വിളിച്ചുവരുത്തി സർവേ ഫോറം പൂരിപ്പിച്ചുവാങ്ങുകയായിരുന്നു. ഒന്നാംഘട്ടത്തിൽ അപ്പീൽ നൽകാൻ വലിയ തിരക്കായിരുന്നു. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് ഒന്നാംഘട്ട അപ്പീൽ അപേക്ഷകളിൽ തീരുമാനമെടുത്ത് രണ്ടാംഘട്ട പട്ടിക പ്രസിദ്ധീകരിക്കാൻ കാലാവധി നീട്ടി നൽകിയിട്ടും അധികൃതർ സാഹചര്യത്തിനൊത്ത് ഉണർന്നുപ്രവർത്തിച്ചില്ല. ഫീൽഡ്തല പരിശോധന നടത്തണമെന്ന നിർദേശത്തിന് വിപരീതമായി ഫോറം പൂരിപ്പിക്കാൻ പ്രത്യേക സ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പ്രചാരണവും നൽകിയില്ല. അപ്പീൽ നൽകിയ ഭവനരഹിത കുടുംബങ്ങളടക്കം ഭൂരിഭാഗം പേരും പുറത്താകുന്ന അവസ്ഥയാണ് ഇപ്പോൾ. കോർപറേഷ​െൻറ അനാസ്ഥക്കെതിരെ കലക്ടറും ലൈഫ് മിഷൻ ഭാരവാഹികളും നടപടി സ്വീകരിക്കണമെന്ന് സൺറൈസ് കൊച്ചി കൺവീനർ ജയ്ഫിൻ കരീം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story