Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഴുത്തുകാരെ...

എഴുത്തുകാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉരുക്കുകവചം തീര്‍ക്കും ^മുഖ്യമന്ത്രി

text_fields
bookmark_border
എഴുത്തുകാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉരുക്കുകവചം തീര്‍ക്കും -മുഖ്യമന്ത്രി കൊല്ലം: എഴുത്തുകാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ആരുടെ ശ്രമവും കേരളത്തില്‍ വിലപ്പോവില്ലെന്നും എഴുത്തുകാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉരുക്കുകവചം തീര്‍ക്കുമെന്നും മുഖ്യമന്ത്രി. ജീവിച്ചിരിക്കണമെങ്കില്‍ എഴുത്ത് നിര്‍ത്തണമെന്ന ചിലരുടെ ഭീഷണി നടപ്പാക്കാന്‍ കഴിയുന്ന സംസ്ഥാനമല്ല കേരളം. ഇത്തരക്കാരുടെ തിട്ടൂരത്തിനെതിരെ സാംസ്‌കാരിക കേരളം പരിചപോലെ നിലകൊള്ളുമെന്നും- മഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പിയെ വിമര്‍ശിച്ചില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരിക്കുമായിരുെന്നന്ന് അവിടത്തെ ഒരു ബി.ജെ.പി എം.എല്‍.എ പ്രസംഗിെച്ചന്നാണ് വാര്‍ത്ത. രാജ്യത്ത് പത്രപ്രവര്‍ത്തകര്‍ ഏറ്റവും ഭീഷണി നേരിട്ടത് അടിയന്തരാവസ്ഥക്കാലത്താണ്. അക്കാലത്തുപോലും പത്ര പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നില്ല. പത്ര പ്രവര്‍ത്തകര്‍ക്ക് എഴുതാനും വിമര്‍ശിക്കാനും പരിരക്ഷയുണ്ടെന്ന ധാരണ തെറ്റുകയാണ്-മുഖ്യമന്ത്രി പറഞ്ഞു. എം. മുകുന്ദന്‍ (നോവല്‍) കെ.വി. രാമകൃഷ്ണന്‍(കവിത),അയ്മനം ജോണ്‍(കഥ), ഡോ.ടി.ആര്‍. രാഘവന്‍(വിജ്ഞാന സാഹിത്യം) എന്നിവരാണ് പുരസ്‌കാരം നേടിയത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി. ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ മാനേജര്‍ കെ.ജെ. തോമസ്, എഴുത്തുകാരായ ജയമോഹന്‍, കെ. ജയകുമാര്‍, സി.വി. ബാലകൃഷ്ണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ.കെ.പി. മോഹനന്‍, നേതാക്കളായ പി.കെ. ഗുരുദാസന്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story