Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതച്ചങ്കരിക്കെതിരെ...

തച്ചങ്കരിക്കെതിരെ എൻഫോഴ്​സ്​മെൻറ്​ അന്വേഷണം: ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശമുണ്ടായിട്ടും എൻഫോഴ്സ്മ​െൻറ് നടപടിയെടുക്കുന്നില്ലെന്ന ഹരജിയിൽ സംസ്ഥാന സർക്കാറടക്കമുള്ള എതിർകക്ഷികളോട് ഹൈകോടതി വിശദീകരണം േതടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വൈരാഗ്യത്തെത്തുടര്‍ന്ന് പറവൂര്‍, വരാപ്പുഴ പീഡനക്കേസിൽപെടുത്തിയെന്നാരോപിച്ച് തച്ചങ്കരിക്കെതിരെ നിയമനടപടി തുടരുന്ന കന്യാകുമാരി സ്വദേശി കെ. മണികണ്ഠൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന സർക്കാർ, എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ്, വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കരാറിലേർപ്പെട്ട കൊച്ചി തമ്മനത്തെ എ.പി.ജി െഡവലപ്മ​െൻറ്സ് പ്രൈവറ്റ് ലിമിറ്റഡ്, തച്ചങ്കരി, ഭാര്യ എന്നിവർക്കാണ് ഹൈകോടതി നോട്ടീസ് ഉത്തരവായത്. ത​െൻറ പേരിലുള്ള സ്ഥലം വാങ്ങാന്‍ 2.5 കോടി രൂപ അഡ്വാന്‍സ് തന്ന ശേഷം ബാക്കി നല്‍കാതെ മുഴുവന്‍ സ്ഥലവും പതിച്ചുനല്‍കണമെന്ന ഭീഷണിക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് കള്ളക്കേസിൽ കുടുക്കിയതായി മണികണ്ഠൻ ഹരജിയിൽ പറയുന്നു. എ.പി.ജി െഡവലപ്മ​െൻറ്സി​െൻറ പേരിൽ തമിഴ്നാട്ടിലുള്ള വസ്തു ൈകമാറാൻ തച്ചങ്കരിയുടെ സാന്നിധ്യത്തില്‍ ഭാര്യയുമായി 2010 നവംബര്‍ 23നാണ് മണികണ്ഠന്‍ കരാര്‍ ഒപ്പുവെച്ചത്. അഡ്വാന്‍സ് തുകക്ക് മുഴുവന്‍ ഭൂമിയും പതിച്ചുനല്‍കണമെന്ന ആവശ്യവുമായി തച്ചങ്കരി സമീപിച്ചെങ്കിലും നിരസിച്ചതോടെയാണ് കേസിൽ കുടുക്കിയത്. മണികണ്ഠൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചു. വസ്തു ഇടപാടിൽ കഴമ്പുണ്ടെന്ന കണ്ടെത്തലി​െൻറ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് ഡി.ജി.പി സമർപ്പിച്ചത്. തച്ചങ്കരിയുടെ ഭാര്യയും മണികണ്ഠനും തമ്മില്‍ നടന്ന പണമിടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് ജോയൻറ് ഡയറക്ടറോടും നിര്‍ദേശിച്ചിരുന്നു. ഭാര്യക്ക് 80 ശതമാനം ഓഹരി പങ്കാളിത്തമുള്ള എ.പി.ജി െഡവലപ്മ​െൻറ്സി​െൻറ ഇടപാടുകളിൽ തച്ചങ്കരി ഇടപെട്ടിരുന്നുെവന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭാര്യക്ക് ബിസിനസ് സ്ഥാപനങ്ങളില്‍ പങ്കുള്ള കാര്യം തച്ചങ്കരി സര്‍ക്കാറിനെ അറിയിച്ചിരുന്നില്ലെന്നും അത് സര്‍വിസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇക്കാര്യങ്ങൾ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോഴും അേന്വഷണം എങ്ങുമെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മണികണ്ഠൻ ഹരജി നൽകിയത്. നിർദേശം ലഭിച്ച രണ്ട് ദിവസത്തിനകം പ്രാഥമികാന്വേഷണം നടത്തിയതായി എൻേഫാഴ്സ്മ​െൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനെത്തുടർന്ന് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡയറക്ടേററ്റ് വ്യക്തമാക്കി. തുടർന്നാണ് എതിർകക്ഷികേളാട് സത്യവാങ്മൂലമായി വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story