Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോട്ടറി: മിസോറമിലെ...

ലോട്ടറി: മിസോറമിലെ മേധാവിക്കെതിരെയും നിയമനടപടി വേണ്ടതല്ലേയെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: മിസോറം ലോട്ടറി കേരളത്തില്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിൽ മിസോറമിലെ ലോട്ടറി വിഭാഗം മേധാവിക്കെതിരെയും നിയമനടപടി സ്വീകരിക്കേണ്ടതല്ലേയെന്ന് ഹൈകോടതി. അവര്‍ക്കെതിരെ നിയമനടപടിക്ക് കേരള സര്‍ക്കാറിന് അധികാരമില്ലെങ്കില്‍ ഏജൻറുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്നതെങ്ങനെയെന്നും സിംഗിൾബെഞ്ച് ആരാഞ്ഞു. ലോട്ടറി നിയന്ത്രണ നിയമപ്രകാരം മിസോറം ലോട്ടറി പിടിച്ചെടുത്ത സാഹചര്യത്തിൽ ഏജൻറ് താസിഫ് അഹമ്മദ് നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ അറസ്റ്റ് തടഞ്ഞുെകാണ്ടാണ് കോടതിയുടെ നിരീക്ഷണം. ലോട്ടറി സംബന്ധിച്ച പരസ്യം കണ്ട് വിതരണ ഏജൻസിയായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍നിന്ന് ലോട്ടറി വാങ്ങിയ സബ് ഏജൻറ് മാത്രമാണ് ഹരജിക്കാരനെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്തടിസ്ഥാനത്തിലാണ് ഏജൻറിനെതിരെ കേസെടുത്തതെന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു. ധനകാര്യ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി ഉത്തരവിട്ടത്. കേസ് ഡയറിയും മറ്റു രേഖകളും ഹാജരാക്കാനും കോടതി നിർദേശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story