Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗ കോഴ്സുകൾക്ക്...

യോഗ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആലപ്പുഴ: കളർകോട് ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റി‍​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ യോഗ കോഴ്സുകൾക്ക് ഈ മാസം 18ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബംഗളൂരുവിലെ എസ്-വൈശ യൂനിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള സ്ഥാപനത്തിൽ യോഗ ഇൻസ്ട്രക്ടർ കോഴ്സ്, യോഗ ശിരോമണി കോഴ്സുകളാണ് ആരംഭിക്കുന്നത്. ആറുമാസമാണ് കോഴ്സ്. പ്ലസ് ടുവാണ് ചേരാനുള്ള അടിസ്ഥാന യോഗ്യത. 18,000 രൂപയാണ് ഫീസ്. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികളായ ടി. വിശ്വൻ, ബി. പത്മകുമാർ, ജ്യോതി മോഹൻ, അധ്യാപിക എസ്. ഷാഹിന എന്നിവർ പങ്കെടുത്തു. പട്ടാര്യസമാജം സംസ്ഥാന സമ്മേളനം അരൂരിൽ അരൂർ: ശ്രീമൂല കേരള പട്ടാര്യസമാജം സംസ്ഥാന സമ്മേളനം അരൂരിൽ 16, 17 തീയതികളിൽ നടക്കും. മഹാമായ ഒാഡിറ്റോറിയത്തിൽ 16ന് രാവിലെ ആത്മീയ സദസ്സോടെ സമ്മേളനം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഇ.കെ. രവീന്ദ്രനാഥൻ വാർത്തസമ്മേളത്തിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന രക്ഷാധികാരി ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഇ.കെ. രവീന്ദ്രനാഥൻ അധ്യക്ഷത വഹിക്കും. ജില്ല നേതാക്കളായ വി.എൻ. ബ്രഹൽ ചന്ദ്രൻ, കെ.പി. ചന്ദ്രദാസ്, രാജഗോപാൽ അരൂക്കുറ്റി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story