Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദമാം പ്രവാസി ചാരിറ്റി ...

ദമാം പ്രവാസി ചാരിറ്റി 20 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും ^ചെയർമാൻ

text_fields
bookmark_border
ദമാം പ്രവാസി ചാരിറ്റി 20 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും -ചെയർമാൻ ദമാം പ്രവാസി ചാരിറ്റി 20 ലക്ഷം രൂപയുടെ ആരോഗ്യസുരക്ഷ പദ്ധതി നടപ്പാക്കും -ചെയർമാൻ കായംകുളം: ദമാം പ്രവാസി ചാരിറ്റിയുടെ നേതൃത്വത്തിൽ 20 ലക്ഷം രൂപയുടെ ആരോഗ്യസുരക്ഷ പദ്ധതി നടപ്പാക്കുമെന്ന് ചെയർമാൻ എബി ഷാഹുൽ ഹമീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 125ഒാളം നിർധനരോഗികൾക്ക് പ്രതിമാസം മരുന്ന് എത്തിക്കുന്ന പദ്ധതിയാണിത്. ഇതിന് ഒരു വർഷം 16 ലക്ഷത്തോളം രൂപ െചലവഴിക്കും. കൂടാതെ, ആശുപത്രികൾക്ക് വീൽചെയർ, സ്െട്രക്ചർ, ഉപകരണങ്ങൾ എന്നിവ നൽകും. ആറുവർഷത്തെ പ്രവർത്തനത്തിനിടെ ഒരു കോടിയോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന നടത്തിയത്. മെഡിക്കൽ കാർഡി​െൻറ വിതരണവും വാർഷികവും നിർധന യുവതിയുടെ വിവാഹവും 17ന് കരീലക്കുളങ്ങര താജ് ഒാഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് നാലിന് വാർഷികം അർബുദ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭഹരി എം.എൽ.എ മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണവും നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ സ്കോളർഷിപ് വിതരണവും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ നവാസ് യൂസഫ്, ഹാജത്ത് മജീദ് എന്നിവരും പെങ്കടുത്തു. സ്കോളർഷിപ് ഏർപ്പെടുത്തി പൂർവവിദ്യാർഥിയായ മന്ത്രി സുധാകരൻ ചാരുംമൂട്: പ്രൈമറി വിദ്യാഭ്യാസം നടത്തിയ സർക്കാർ സ്കൂളിലെ കുട്ടികളുടെ പഠന മികവിന് സ്കോളർഷിപ് ഏർപ്പെടുത്തി പൂർവ വിദ്യാർഥികൂടിയായ മന്ത്രി ജി.സുധാകരൻ. മാവേലിക്കര താമരക്കുളം ചത്തിയറ ഗവ. എൽ.പി.എസിലെ ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകളിലെ 25 കുട്ടികൾക്കാണ് 350 രൂപ മുതൽ 1000 രൂപ വരെ സ്കോളർഷിപ് നൽകുന്നത്. 2011-ൽ മന്ത്രിയായിരിക്കെ പഠിച്ച സ്കൂളിൽ സകോളർഷിപ് ഏർപ്പെടുത്തിയിരുന്നു. ഓരോ ക്ലാസിൽനിന്നും വാർഷിക പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന കുട്ടികൾക്കും കൂടുതൽ മാർക്ക് ലഭിക്കുന്ന ഓരോ മുസ്ലിം, എസ്.സി വിഭാഗം വിദ്യാർഥിക്കുമാണ് സ്കോളർഷിപ് നൽകുക. ഈ വർഷത്തെ സ്കോളർഷിപ് വിതരണം സ്കൂൾ ഒാഡിറ്റോറിയത്തിൽ മന്ത്രി നിർവഹിച്ചു. ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് വി.ഗീത പൂർവ അധ്യാപകരെ ആദരിച്ചു. ബി.പി.ഒ സീനത്ത് പൂക്കുട്ടി, എം.കെ. വിമലൻ, ശാന്ത ശശാങ്കൻ, എൻ. അജയൻ പിള്ള, എൻ. സായിഭബീവി, കെ.എ. രുക്മിണിയമ്മ, പ്രധാനാധ്യാപിക ആർ. വസന്തകുമാരി, എസ്.എം.സി ചെയർമാൻ കെ. അനിൽകുമാർ, എൻ. ഗോപിനാഥൻപിള്ള, എസ്. ജമാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story