Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോം സോൾ...

ഹോം സോൾ തെയ്യംപാട്ടിൽ ഫർണിച്ചർ ഷോപ്പിങ്​ ഡെസ്​റ്റിനേഷൻ ഉദ്​ഘാടനം 15ന്​

text_fields
bookmark_border
കൊച്ചി: എല്ലാവിധ ഫർണിച്ചറുകളും അണിനിരത്തുന്ന േഹാം സോൾ തെയ്യംപാട്ടിൽ ഫർണിച്ചർ ഡെസ്റ്റിനേഷൻ ഇടപ്പള്ളി പത്തടിപ്പാലത്ത് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഫർണിച്ചർ, ഫ്യുവൽ-എനർജി, ജ്വല്ലറി, റിയൽ എസ്റ്റേറ്റ്, ടയർ റീെട്ടയിൽ മേഖലകളിൽ സാന്നിധ്യമുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ തെയ്യംപാട്ടിലിേൻറതാണ് ഇൗ സംരംഭം. ഏഴ് നിലയിലായി എല്ലാ ലോകോത്തര ബ്രാൻഡുകളുെടയും ഉൽപന്നങ്ങൾ ലഭ്യമാകുന്ന വൺ സ്റ്റോപ് മൾട്ടി ബ്രാൻഡ്, മൾട്ടി ഒൗട്ട്ലെറ്റ് സ്റ്റോറാണ് ഹോം േസാളെന്ന് ഡയറക്ടർമാർ െകാച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒാരോ നിലയും വ്യത്യസ്ത ലൈഫ്സ്റ്റൈലുകൾക്കുള്ള ഫർണിച്ചർ ആവശ്യങ്ങൾക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഹോം സോൾ തെയ്യംപാട്ടിലി​െൻറയും പ്രീമിയം ഫർണിച്ചറുകളുടെ സ്റ്റോറായ ഒപുലെൻസയുടെയും ഉദ്ഘാടനം രാവിലെ 10ന് മന്ത്രി കെ.ടി. ജലീലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സംയുക്തമായി നിർവഹിക്കും. സാധാരണക്കാർക്കുള്ള ഫാമിലി ഫർണിച്ചർ സ്റ്റോറായ ഹോം വേൾഡ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും മൾട്ടി-ബ്രാൻഡഡ് ഹോം ഫർണിഷിങ്സ് സ്റ്റോറായ എൻഹാൻസ് ഒ. രാജഗോപാൽ എം.എൽ.എയും ക്രിയേറ്റർ അൾട്രാ ലക്ഷ്വറി ഫർണിച്ചർ സ്റ്റോർ െഎ.െഎ.എ കൊച്ചിൻ സ​െൻറർ ചെയർമാൻ വി.എൻ. രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും. ഹോം സോൾ ഉദ്ഘാടനം പ്രമാണിച്ച് ആകർഷകമായ ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 1000 ഉപഭോക്താക്കൾക്ക് പർച്ചേസിനനുസരിച്ച് 3.74 ലക്ഷം രൂപ വരെ കാഷ് വൗച്ചർ ലഭിക്കും. മൂന്നുലക്ഷം രൂപക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 44,000 രൂപ വരുന്ന സ്റ്റാൻലി ലേസി ബോയ് റിക്ലൈനർ സൗജന്യമായി ലഭിക്കും. രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള പർച്ചേസുകൾക്ക് 30,000 രൂപ കാഷ് ബാക്ക് ഒാഫറുമുള്ളതായി ഡയറക്ടർമാർ അറിയിച്ചു. ഹോം സോൾ തെയ്യംപാട്ടിൽ എക്സിക്യൂട്ടിവ് ഡയറക്ടർ ഷാനിബ് ഷറഫുദ്ദീൻ, ഡയറക്ടർമാരായ സി.പി. അബ്ദുറഹ്മാൻ, നജാദ് അബ്ദുറഹ്മാൻ, പി.എസ്. ജസീം, സെയ്ത്മുഹമ്മദ്, ജനറൽ മാനേജർ ദിലീപ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story