Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളത്തിലും...

കേരളത്തിലും മയക്കുമരുന്ന് പാർട്ടികൾ സജീവം

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാനത്തും മയക്കുമരുന്ന് പാർട്ടികൾ സജീവം. കൊച്ചിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്ന് ഇടുക്കിയിെലയും കോട്ടയെത്തയും ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മയക്കുമരുന്ന് പാർട്ടികൾ കൂടുതലും നടക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയയാണ് കേരളത്തിലും മയക്കുമരുന്ന് പാർട്ടികൾ നടത്തുന്നതിന് പിന്നിലെന്നും വെളിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷൽ സ്ക്വാഡ് മയക്കുമരുന്നുമായി പിടികൂടിയ മൂന്ന് യുവാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് പാർട്ടികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇവർ ഇടക്കിടെ ബംഗളൂരുവിലും ഗോവയിലും മയക്കുമരുന്ന് പാർട്ടികളിൽ പങ്കെടുത്തിരുന്നവരാണ്. പിന്നീട് കേരളത്തിൽ നടത്തുന്ന മയക്കുമരുന്ന് പാർട്ടികളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരായി മാറുകയായിരുന്നു. പിടിയിലായവരിൽ രണ്ടുപേർ സാഹസികമായി ബൈക്ക് ഓടിക്കുന്നതിൽ തൽപരരാണ്. ഇവർ ബംഗളൂരുവിൽനിന്നും ഗോവയിൽനിന്നും ബൈക്കിലാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഇവർ മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നവരുമാണ്. വിവാഹപാർട്ടികൾക്കെന്ന ലേബലിലാണ് ഇവർ റിസോർട്ടിലെ എല്ലാ മുറികളും വാടകക്ക് എടുക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടികളുമായി ബന്ധമില്ലാത്തവർക്ക് റിസോർട്ടിൽ അന്ന് പ്രവേശനം വിലക്കുകയും ചെയ്യും. റിസോർട്ട് നടത്തിപ്പുകാരുടെ അറിവോടെയാണോ ഇത്തരത്തിൽ പാർട്ടി നടത്തുന്നതെന്ന് വ്യക്തമല്ല. കേരളത്തിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തുന്നതിന് റിസോർട്ടുകൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് െഡപ്യൂട്ടി കമീഷണർക്ക് റിപ്പോർട്ട് നൽകുമെന്ന് സ്പെഷൽ സ്ക്വാഡ് സി.ഐ സജി ലക്ഷ്മണൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story