Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്‌സിക്യൂട്ടിവ്...

എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം ^എന്‍. അരുണ്‍

text_fields
bookmark_border
എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം -എന്‍. അരുണ്‍ മൂവാറ്റുപുഴ: പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗവും ജില്ല പഞ്ചായത്ത് മെംബറുമായ എന്‍. അരുണ്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കിഴക്കന്‍ മേഖലയിലെ അഞ്ച് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് ജോലികള്‍ നിയന്ത്രിക്കുന്നതിന് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയമാണ്. ഓഫിസ് മാറ്റിയാൽ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കുന്നത്തുനാട്, പിറവം നിയോജകമണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവര്‍ത്തികളെ ബാധിക്കും. എറണാകുളത്തേക്ക് മാറ്റുന്നതോടെ കിഴക്കന്‍ മേഖലയില്‍നിന്ന് ഓഫിസില്‍ എത്തിച്ചേരാനും ബുദ്ധിമുട്ടാണ്. ഓഫിസ് മൂവാറ്റുപുഴയില്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും എന്‍. അരുണ്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story