Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ഡബ്ല്യു.ഡി...

പി.ഡബ്ല്യു.ഡി എൻജിനീയറെ തടഞ്ഞു​െവച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിലെ അപകടക്കെണിയായി മാറിയ മീഡിയനുകൾ പൊളിച്ചുനീക്കാൻ തയാറാകാത്ത പൊതുമരാമത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ പ്രതിപക്ഷ കൗൺസിലർമാർ പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞുെവച്ചു. ബുധനാഴ്ച രാവിലെ 11ഒാടെ ആരംഭിച്ച ഉപരോധസമരം ഒരുമണിക്കൂർ നീണ്ടു. പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടലുകൾ നടത്തി ഒരാഴ്ചക്കകം സിഗ്നൽ ബോർഡുകളും മറ്റുട്രാഫിക് സംവിധാനങ്ങളും ഒരുക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. നഗരത്തിലെ കച്ചേരിത്താഴത്ത് സ്ഥിതി ചെയ്യുന്ന മീഡിയനുകളിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ തുടർക്കഥയായിട്ട് നാളുകളായി. പ്രതിപക്ഷ അംഗങ്ങളായ കെ.എ. അബ്ദുൽ സലാം, സി.എം. ഷുക്കൂർ, ജയകൃഷ്ണൻ നായർ, ജയ്സൺ, ജിനു ആൻറണി, പ്രമീള ഗിരീഷ് കുമാർ, ഷൈല അബ്ദുല്ല, ഷാലിന ബഷീർ, എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. ചിത്രം. മൂവാറ്റുപുഴ നഗരസഭ പ്രതിപക്ഷ അംഗങ്ങൾ പി.ഡബ്ല്യു.ഡി എൻജിനീയറെ തടഞ്ഞുവച്ചപ്പോൾ . ഫയൽ നെയിം pwd darn
Show Full Article
TAGS:LOCAL NEWS 
Next Story