Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവല്ല – മാവേലിക്കര...

തിരുവല്ല – മാവേലിക്കര റോഡിലെ അറ്റകുറ്റപ്പണി നടത്തണം ^മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തിരുവല്ല – മാവേലിക്കര റോഡിലെ അറ്റകുറ്റപ്പണി നടത്തണം -മനുഷ്യാവകാശ കമീഷൻ ആലപ്പുഴ: തിരുവല്ല മുതൽ മാവേലിക്കര വരെയുള്ള റോഡിൽ കാലാകാലങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണി കൃത്യമായി ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. റോഡി​െൻറ ഇരുവശത്തുമുള്ള ഗർത്തങ്ങൾ നികത്താൻ നടപടി സ്വീകരിക്കണം. അതോടൊപ്പം റോഡും റോഡി​െൻറ അരികും തമ്മിെല വ്യത്യാസം കുറച്ച് ഒരേ നിരപ്പാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. റോഡി​െൻറ 'എസ്' വളവുകളിൽ ഹംപുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. റോഡ് നിർമാണം പൂർത്തിയാക്കി അഞ്ചുവർഷ കാലയളവിനുള്ളിൽ ഉണ്ടാകുന്ന റോഡിലെ കുഴികളും മറ്റ് അറ്റകുറ്റപ്പണികളും കരാറുകാരെക്കൊണ്ട് സമയബന്ധിതമായി ചെയ്തുതീർക്കാൻ നടപടി സ്വീകരിക്കണം. കായംകുളം--തിരുവല്ല പാതയിൽ കെ.എസ്.ടി.പി നിർമിച്ച റോഡുകൾ ടാർ ഇളകി ഗർത്തങ്ങൾ രൂപപ്പെെട്ടന്നാരോപിച്ച് ബി. ജയകുമാർ നൽകിയ പരാതിയിലാണ് കമീഷ​െൻറ നിർദേശങ്ങൾ. കുഴികൾ സമയബന്ധിതമായി നികത്തുന്നുണ്ടെന്ന് കെ.എസ്.ടി.പിയുടെ റിപ്പോർട്ടിലുണ്ട്. ജല അതോറിറ്റിയുടെ പൈപ്പിലുണ്ടാകുന്ന േചാർച്ച അടക്കാത്തത് കാരണമാണ് പലസ്ഥലത്തും കുഴികൾ രൂപപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്കും കെ.എസ്.ടി.പി ചീഫ് എൻജിനീയർക്കുമാണ് കമീഷൻ നിർദേശം നൽകിയത്. ആശുപത്രി വികസനസമിതി യോഗം അറിയിക്കാത്തത് പ്രതിഷേധാർഹം ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയുടെ വികസനസമിതി യോഗം തലേ ന്ന് മാത്രം അറിയിക്കുന്നതിൽ ബി.ജെ.പി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ പ്രതിഷേധിച്ചു. യോഗ അജണ്ട മുൻകൂട്ടി അറിയിക്കണം എന്ന് തീരുമാനം ഉണ്ട്. അത് പാലിക്കാതെ തലേദിവസം യോഗം വിളിച്ചുപറഞ്ഞ് അജണ്ട അറിയിക്കാതെ യോഗത്തെ രാഷ്ട്രീയവത്കരിക്കുന്ന നഗരസഭ ചെയർമാ​െൻറ നടപടി ശരിയെല്ലന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story