Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസര്‍ക്കാര്‍^സ്വകാര്യ...

സര്‍ക്കാര്‍^സ്വകാര്യ പങ്കാളിത്തം ആരോഗ്യമേഖലയിൽ മാറ്റമുണ്ടാക്കും ^കലക്ടര്‍

text_fields
bookmark_border
സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം ആരോഗ്യമേഖലയിൽ മാറ്റമുണ്ടാക്കും -കലക്ടര്‍ കൊച്ചി: സര്‍ക്കാര്‍ സംവിധാനവും സ്വകാര്യമേഖലയും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല. 'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം' ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യരംഗത്ത് ജനകീയവത്കരണമെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിലുള്ളതാണ് 'ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം' കാമ്പയിന്‍. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആര്‍. വിദ്യ, ജില്ല ടി.ബി ഓഫിസര്‍ ഡോ. ശരദ്റാവു, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിതേഷ്, അമൃത മെഡിക്കല്‍ കോളജ് അസി. പ്രഫ. ഡോ. പി.എസ്. രാകേഷ് എന്നിവര്‍ ക്ലാസെടുത്തു. താൽക്കാലിക നിയമനം കൊച്ചി: തേവര സർക്കാർ വൃദ്ധസദനത്തില്‍ മള്‍ട്ടി ടാക്‌സ് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാക്‌സ് കെയര്‍ പ്രൊവൈഡര്‍ (മൂന്ന് ഒഴിവ്) യോഗ്യത എട്ടാം ക്ലാസ്. പ്ലസ്ടുവും ജി.എന്‍.എം- യോഗ്യതയുള്ളവര്‍ക്ക് നഴ്‌സ് (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷിക്കാം. വെള്ളിയാഴ്ച രാവിലെ 10.30-ന് അഭിമുഖം നടക്കും. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. പ്രായപരിധി 45.
Show Full Article
TAGS:LOCAL NEWS 
Next Story