Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിലെ 28...

ജില്ലയിലെ 28 പഞ്ചായത്തുകളില്‍ ഈ വര്‍ഷം പകല്‍വീടുകള്‍

text_fields
bookmark_border
കാക്കനാട്: പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ കുടുംബശ്രീ. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി മുമ്പാകെ പറവൂര്‍ സീനിയര്‍ സിറ്റിസണ്‍സ്‌ ക്ലബ് സമര്‍പ്പിച്ച നിവേദനത്തിന് മറുപടിയായാണ്‌ ഇക്കാര്യമറിയിച്ചത്‌. വയോജന പരിശീലന പൈലറ്റ്‌ പ്രോജക്ട്‌ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്‌. ഇതി​െൻറ ഭാഗമായി മുളന്തുരുത്തി, എടക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ വയോജന അയല്‍ക്കൂട്ടം തുടങ്ങി. 110 അംഗങ്ങൾ വീതമാണ്‌ ഈ അയല്‍ക്കൂട്ടങ്ങളിലുള്ളത്‌. വയോജനങ്ങള്‍ക്കായി ഫിസിയോതെറപ്പി, പഠന, വിനോദ യാത്രകള്‍ എന്നിവക്കായും പദ്ധതി തയാറാക്കും. എല്ലാ പഞ്ചായത്തുകളിലും വയോജന അയല്‍ക്കൂട്ടം ആരംഭിക്കും. ഈ വര്‍ഷം ഏഴ്‌ പഞ്ചായത്തുകളിലാണ്‌ പദ്ധതി തുടങ്ങുക. പഞ്ചായത്ത്‌ പ്രസിഡൻറുമാർക്കുള്ള പരിശീലനം അടുത്തയാഴ്‌ച മുതൽ ആരംഭിക്കുമെന്നും കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ ടാനി തോമസ്‌ അറിയിച്ചു. വയോജന സംരക്ഷണ ബോധവത്കരണ നടപടികളെക്കുറിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ്‌ ജ്യുവല്‍ സമിതിയെ അറിയിച്ചു. ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ്‌ പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട്‌ വയോജനങ്ങളടക്കമുള്ളവര്‍ക്ക്‌ നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് സമിതി ശിപാര്‍ശ ചെയ്യും. പ്രത്യേക വയോജന വകുപ്പ്‌, വയോജന പെന്‍ഷന്‍ അപേക്ഷ പഞ്ചായത്തുകളില്‍ സ്വീകരിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌, വയോജനങ്ങള്‍ക്കായുള്ള ഫണ്ടി​െൻറ കാര്യക്ഷമമായ വിനിയോഗം, പൂത്തോട്ട സി.എച്ച്.സിയുടെ ശോച്യാവസ്ഥ തുടങ്ങിയ 27 പരാതികൾ സമിതിക്ക് ലഭിച്ചു. സിറ്റിങ്ങിനുശേഷം തേവര സര്‍ക്കാര്‍ വൃദ്ധസദനം സമിതി അംഗങ്ങൾ സന്ദര്‍ശിച്ചു. വൃദ്ധസദനം സൂപ്രണ്ട്‌ സാമുവല്‍ മൈക്കൽ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story