Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാക്സി കാർ പ്രതിഷേധ...

ടാക്സി കാർ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചു

text_fields
bookmark_border
കൊച്ചി: കേരള സംസ്ഥാന മോേട്ടാർ തൊഴിലാളി യൂനിയൻ (ടി.യു.സി.െഎ) ടാക്സി കാർ പ്രതിഷേധ റാലിക്ക് നഗരത്തിൽ അനുമതി നിഷേധിച്ചു. 100 ടാക്സി കാറുകളുടെ റാലി ചാത്യാത്ത് റോഡിൽനിന്ന് തുടങ്ങി കലൂർ സ്റ്റേഡിയത്തിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, റാലി നഗരത്തെ നിശ്ചലമാക്കുമെന്ന് ചൂണ്ടിക്കാട്ടി കമീഷണർ അനുമതി നിഷേധിച്ചു. ചാത്യാത്ത് റോഡിൽ മാത്രമായി നടത്തിയ റാലി ടി.സി. സുബ്രഹ്മണ്യം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തി​െൻറ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ നിർവഹിച്ചു. ഒരു മാസത്തിനിടെ കടക്കെണി മൂലം ആത്മഹത്യചെയ്ത ഉണ്ണിക്കുട്ടൻ, മണി എന്നീ രണ്ട് ടാക്സി ഡ്രൈവർമാരെ അനുസ്മരിച്ചാണ് യോഗം തുടങ്ങിയത്. യൂനിയൻ പ്രസിഡൻറ് ടി.സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗേഷ് ബാബു, കെ.ജെ ബിനോയ്, അംബ്രോസ്, സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story