Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയു.ഡി.എഫ് പ്രതിഷേധ...

യു.ഡി.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും

text_fields
bookmark_border
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന ഇടതു സർക്കാറി​െൻറ നിലപാടുകൾക്കെതിരെ 16-ന് പ്രതിഷേധസംഗമം സംഘടിപ്പിക്കാൻ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പതിറ്റാണ്ടുകൾക്കു മുമ്പ് മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ച പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം എറണാകുളത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടും എം.എൽ.എ ഇക്കാര്യത്തിൽ ചെറുവിരൽ അനക്കിയിട്ടില്ല. മൂവാറ്റുപുഴ ബൈപാസിന് മുൻ സർക്കാർ അനുവദിച്ച 10 കോടി രൂപ മടങ്ങിയിട്ടും എം.എൽ.എ പ്രതികരിക്കുന്നില്ല. ശനിയാഴ്ച വൈകീട്ട് നാലിന് നെഹ്റു പാർക്കിൽ നടക്കുന്ന പ്രതിഷേധ സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. മണ്ഡലം ചെയർമാൻ അഡ്വ.കെ.എം. സലിം അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, കൺവീനർ കെ.എം. അബ്ദുൽ മജീദ്, പായിപ്ര കൃഷ്ണൻ, പി.പി. എൽദോസ്, പി.വി. കൃഷ്ണൻ നായർ, പി.എ. ബഷീർ, ഉല്ലാസ് തോമസ്, ടോമി പാലമല , ലോറൻസ് എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story