Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാംബിയയില്‍ മരിച്ച...

സാംബിയയില്‍ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും

text_fields
bookmark_border
മുളന്തുരുത്തി: സാംബിയയിലെ ലുസാകയില്‍ ഫ്ലാറ്റിന് തീപിടിച്ച് മരിച്ച ചോറ്റാനിക്കര സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. സാംബിയയില്‍ പെട്രോളിയം കമ്പനിയില്‍ എൻജിനീയറായിരുന്ന ചോറ്റാനിക്കര വട്ടുക്കുന്ന് വയലത്തുംപൊറ്റയില്‍ കുഞ്ഞുകുഞ്ഞി​െൻറ മകന്‍ വി.കെ. അരുണാണ് (27) തീപിടിത്തത്തെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചത്. അടുക്കളയിലാണ് തീപിടിച്ചത്. രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിൽ എത്തുന്ന മൃതദേഹം പാലാരിവട്ടം മെഡിക്കല്‍ സ​െൻററിലെത്തിച്ച് ഉച്ചക്ക് 12ന് ചോറ്റാനിക്കര വട്ടുക്കുന്നിലെ വീട്ടിലെത്തിക്കും. വൈകീട്ട് നാലിന് മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രല്‍ സെമിത്തേരിയിൽ സംസ്‌കാരം നടക്കും. ശോശാമ്മയാണ് അരുണി​െൻറ മാതാവ്. സഹോദരന്‍ അഖില്‍.
Show Full Article
TAGS:LOCAL NEWS 
Next Story