Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജല​സ്രോതസ്സുകളുടെ...

ജല​സ്രോതസ്സുകളുടെ സ്​ഥിതി വിവരപഠനം

text_fields
bookmark_border
ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനവും റിപ്പോർട്ട് സമർപ്പണവും സാക്ഷരത മിഷ​െൻറ നേതൃത്വത്തിൽ നടന്നു. കളകളും പായലുകളും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായ മൂന്ന് ഏക്കർ 32 സ​െൻറ് വിസ്തൃതിയിെല മങ്ങാട്ടുചിറ കെട്ടി സംരക്ഷിച്ച് ശുചീകരണപ്രവർത്തനം നടത്തി മത്സ്യകൃഷിക്ക് അനുയോജ്യമാക്കണമെന്നും പൊതുകിണർ പുനരുദ്ധരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഹാജി നാസർ അധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരക് ഒ.ബി. ജാസ്മിൻ, സി.പി. മുഹമ്മദ്, മുംതാസ് മക്കാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story