Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ്​ സർവിസ്​...

ബസ്​ സർവിസ്​ പുനരാരംഭിച്ചു

text_fields
bookmark_border
കാലടി: ആലുവയിൽനിന്ന് മാറമ്പിള്ളി പാലത്തിലൂടെ കുന്നുവഴി, തൃക്കണിക്കാവ്, പുതിയേടം വഴി കാലടിയിലേക്ക് സർവിസ് പുനരാരംഭിച്ച കെ.എസ്.ആർ.ടി.സി ബസ് അൻവർ സാദത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവൈരാണിക്കുളത്ത് നടന്ന സ്വീകരണച്ചടങ്ങിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം മാത്യൂസ് കോലഞ്ചേരി, വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ, പഞ്ചായത്ത് അംഗങ്ങളായ എം.കെ. കലാധരൻ, അഞ്ജു ഷൈൻ, രശ്മി മോഹൻദാസ്, കെ.എസ്.ആർ.ടി.സി സോണൽ ഓഫിസർ സുരേഷ് കുമാർ, പി.എ. നസീർഖാൻ തുടങ്ങിയ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സംസാരിച്ചു. ആലുവയിൽനിന്ന് രാവിലെ 6.30ന് കാലടിയിലേക്കും തിരിച്ച് കാലടിയിൽനിന്ന് ആലുവ വഴി കാക്കനാട്, തൃപ്പൂണിത്തുറയിലേക്കും വൈകീട്ട് 5.30ന് ആലുവയിൽനിന്ന് കാലടിയിലേക്കുമായാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി.സി ബസിന് വിവിധ സ്ഥലങ്ങളിൽ ജനകീയ സ്വീകരണം നൽകി. കേരളോത്സവം സംഘാടകസമിതി യോഗം കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടകസമിതി യോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു പാറപ്പുറം, എൻ.സി. ഉഷാകുമാരി, പഞ്ചയാത്ത് അംഗങ്ങളായ സുലൈമാൻ പുതുവാൻകുന്ന്, ബിജു കൈത്തോട്ടുങ്ങൾ, രശ്മി മോഹൻദാസ്, ഷീജ റെജി, പഞ്ചായത്ത് ക്ലർക്ക് പ്രകാശൻ, യൂത്ത് കോ-ഓഡിനേറ്റർ ലിേൻറാ തുടങ്ങിയവർ സംസാരിച്ചു. കേരളോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ഇൗ മാസം 20-ന് വൈകീട്ട് അഞ്ചിന് മുമ്പ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫിസിലോ പഞ്ചായത്ത് അംഗൻവാടികളിലോ പഞ്ചായത്തംഗങ്ങൾ കൈവശമോ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു. ഫോൺ: 0484 -2600554.
Show Full Article
TAGS:LOCAL NEWS 
Next Story