Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എം.എഫ്.ആർ.ഐ...

സി.എം.എഫ്.ആർ.ഐ യുവഗവേഷകരെ പരിശീലിപ്പിക്കുന്നു

text_fields
bookmark_border
കൊച്ചി: ഉപഗ്രഹ സാങ്കേതിക വിദ്യ മത്സ്യമേഖലയുടെ പുരോഗതിക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) യുവഗവേഷകർക്ക് പരിശീലനം നൽകുന്നു. നിലവിലുള്ള ഉപഗ്രഹസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കടലി​െൻറ ആവാസവ്യവസ്ഥ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും സർവകലാശാല അധ്യാപകർ, ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ എന്നിവരെയാണ് പരിശീലിപ്പിക്കുന്നത്. ഇതിനായി ഡിസംബർ ഒന്നു മുതൽ 21 ദിവസം നീളുന്ന വിൻറർ സ്‌കൂൾ സി.എം.എഫ്.ആർ.ഐയിൽ നടക്കും. റിമോട്ട് സെൻസിങ്, മറൈൻ ഒപ്റ്റിക്‌സ്, വിവിധ പരിസ്ഥിതി സൗഹൃദ മോഡലിങ്ങുകൾ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രത്തി​െൻറ (ഐ.സി.എ.ആർ) സാമ്പത്തിക സഹായത്തോടെയാണ് പരിപാടി. വിൻറർ സ്‌കൂളിൽ പങ്കെടുക്കുന്നതിന് സർവകലാശാല, -കോളജ് അസിസ്റ്റൻറ് പ്രഫസർമാർ, ഗവേഷണ സ്ഥാപനങ്ങളിലെ സയൻറിസ്റ്റ് റാങ്കിലുള്ളവർ എന്നിവർക്ക് www.cbp.icar.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. 25 പേർക്കാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവരെ അടുത്ത മാസം ആദ്യവാരം അറിയിക്കും. കൂടുതൽ വിവരങ്ങൾ 85478 57036ൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story