Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ്‌സ് വിഭാഗം...

റോഡ്‌സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം നിർത്തലാക്കി

text_fields
bookmark_border
മൂവാറ്റുപുഴ: രാജഭരണകാലം മുതൽ മൂവാറ്റുപുഴയിൽ പ്രവർത്തിച്ചുവരുന്ന പൊതുമരാമത്ത് വകുപ്പ് . ഇ.ഇയോട് ബുധനാഴ്ച മുതൽ ഓഫിസിൽ എത്തേണ്ടതില്ലെന്ന് നിർദേശം നൽകിയതോടെ പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവന്ന ഓഫിസി​െൻറ പ്രവർത്തനം നിലച്ചു. മൂവാറ്റുപുഴ മേഖല ഓഫിസ് അടുത്തദിവസം മുതൽ എറണാകുളം ഡിവിഷ​െൻറ ഭാഗമാകും. എക്‌സിക്യൂട്ടിവ് എൻജിനീ‍യർ കിഫ്ബി േപ്രാജക്ടി​െൻറ ഭാഗമായി കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ ചുമതലയേറ്റതോടെയാണിത്. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തി​െൻറ ഭാഗമായാണ് പതിറ്റാണ്ടുകളായി മൂവാറ്റുപൂഴയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സിക്യൂട്ടിവ് എൻജിനീയറുടെ തസ്തിക റദ്ദാക്കുന്നത്. സംസ്ഥാന സര്‍ക്കാറി​െൻറ കിഫ്ബി പദ്ധതികളുടെ നിര്‍വഹണത്തിന് 63 ഉദ്യോഗസ്ഥരെ ആവശ്യമാണ്. ഇതി​െൻറ ഭാഗമായാണ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കുന്നത്. ഇതിനിടെ, സര്‍ക്കാറി​െൻറ പുതിയ ആശയമായ മെയിൻറനൻസ് വിങ് ഓഫിസാക്കി എൻജിനീയറുടെ കാര്യാലയം മാറ്റാനുള്ള സാധ്യതയുമുണ്ട്. ഓഫിസ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഓഫിസി​െൻറ പ്രവർത്തനം നിർത്തിയത് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളുടെ വികസനത്തിന് തിരിച്ചടിയാകും. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളില്‍ പൂര്‍ണമായും പിറവം മണ്ഡലം ഭാഗികമായും ഉള്‍പ്പെടുന്നതായിരുന്നു മൂവാറ്റുപുഴ ഡിവിഷന്‍. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് രണ്ട് ഡിവിഷന്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ നടപടി മൂവാറ്റുപുഴയോടും എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലയോടും കാണിക്കുന്ന കടുത്ത അവഗണനയാെണന്ന് ആരോപണം ഉയരുന്നുണ്ട്. --
Show Full Article
TAGS:LOCAL NEWS 
Next Story