Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭാര്യമാതാവിനെ മർദിച്ച...

ഭാര്യമാതാവിനെ മർദിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കോതമംഗലം: മദ്യലഹരിയിൽ ഭാര്യമാതാവിനെ ടോർച്ചുകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച യുവാവിനെ ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം ഫാം റോഡിന് സമീപം താമസിക്കുന്ന വടക്കേപറമ്പിൽ ബിജുവിനെയാണ് (36) എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെ മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തിയ ബിജു അസഭ്യം പറഞ്ഞപ്പോൾ ശാസിച്ച ഭാര്യമാതാവിനെ ബിജു കൈയിലുണ്ടായിരുന്ന ടോർച്ചുകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. എസ്.സി.പി.ഒ റെക്സ്പോൾ, സോമർ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനധികൃത മദ്യവിൽപന: മധ്യവയസ്കൻ അറസ്റ്റിൽ കോതമംഗലം: അനധികൃത മദ്യവിൽപന നടത്തിവന്ന മധ്യവയസ്കനെ ഊന്നുകൽ പൊലീസ് പിടികൂടി. തലക്കോട് അള്ളുങ്കൽ മാളിയേക്കൽ കൃഷ്ണൻകുട്ടിയെയാണ് (58) അറസ്റ്റ് ചെയ്തത്. തലക്കോട്, പുത്തൻകുരിശ്, അള്ളുങ്കൽ ഭാഗത്ത് അനധികൃത മദ്യവിൽപന വ്യാപകമാണെന്ന പരാതിയെത്തുടർന്ന് പ്രദേശത്ത് പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ബുധനാഴ്ച ഉച്ചക്ക് 11.30ഓടെ പുത്തൻകുരിശ് ടൗണിൽ പരസ്യമായി അനധികൃത മദ്യവിൽപനയിൽ ഏർപ്പെട്ടിരുന്ന ഇയാൾ പിടിയിലായത്. വിൽപനക്ക് കരുതിയിരുന്ന ഒരു ലിറ്റർ മദ്യവും പിടികൂടി. അഡീഷനൽ എസ്.ഐ ടി.ഐ. ബോബൻ, എസ്.സി.പി.ഒമാരായ ഐസക്, ഷക്കീർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story