Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.പി.ജി സംഭരണി: ജനകീയ ...

എൽ.പി.ജി സംഭരണി: ജനകീയ വിദഗ്ധസമിതി സമരസമിതിയുടെ ഉൽപന്നമല്ലെന്ന്

text_fields
bookmark_border
വൈപ്പിൻ: പുതുവൈപ്പിലെ എൽ.പി.ജി സംഭരണി പദ്ധതിക്കെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നതുമായി ബന്ധപ്പെട്ട് സർക്കാർ കമ്മിറ്റിക്കു പുറമെ രൂപവത്കൃതമായ ജനകീയ വിദഗ്ധസമിതി സമരസമിതിയാണ് രൂപവത്കരിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സമിതി നേതാക്കൾ അറിയിച്ചു. പുതുവൈപ്പിൽ പദ്ധതിക്കെതിരെ നടന്നുവരുന്ന ജനകീയ സമരം സംസ്ഥാനതലത്തിൽ ചലനങ്ങൾ ഉണ്ടാക്കിയ സാഹചര്യത്തിൽ ഉയർന്ന പൊതുജനാഭിപ്രായത്തെ തുടർന്ന് കേരളത്തിൽ അറിയപ്പെടുന്ന നിയമജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും മുൻകൈ എടുത്തുണ്ടാക്കിയതാണ് ജനകീയ വിദഗ്ധസമിതി. അല്ലാതെ ഇത് സമരസമിതിയുടെ ഉൽപന്നമല്ല. പദ്ധതിയെക്കുറിച്ചും പാരിസ്ഥിതികവും പരിസരവാസികളുടെ തൊഴിൽപരവുമായ പ്രശ്നങ്ങളെക്കുറിച്ചും നേരേത്ത സ്ഥാപിതമായ പദ്ധതികൾ വന്നതിനുശേഷമുണ്ടായ പാരിസിഥിതിക പ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് തയാറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനൊപ്പംതന്നെ സർക്കാറും ഒരു വിദഗ്ധ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. രണ്ട് കമ്മിറ്റികളുമായും സമരസമിതി സഹകരിക്കുമെന്നും ചെയർമാൻ എം.ബി. ജയേഘാഷ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story